ഖുര്‍ആനില്‍നിന്നുള്ളവ

ഖുര്‍ആനിലെ പ്രാര്‍ഥനകള്‍

 رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ 

റബ്ബനാ ള്വലംനാ അംഫുസനാ വ ഇന്‍ലം തഗ്ഫിര്‍ ലനാ വ തര്‍ഹംനാ ലനകൂനന്ന മിനല്‍ ഖാസിരീന്‍(അല്‍ അഅ്‌റാഫ് 23).
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ സ്വന്തത്തോടുതന്നെ അതിക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും ,കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകും.

قَالَ رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ

റബ്ബി ഇന്നീ അഊദുബിക്ക അന്‍ അസ്അലക മാ ലൈസ ലീ ബിഹി ഇല്‍മുന്‍ വ ഇല്ലാ തഗ്ഫിര്‍ ലീ വ തര്‍ഹംനീ അകുന്‍മിനല്‍ഖാസീരീന്‍(ഹൂദ് 47).
എന്റെ രക്ഷിതാവേ, എനിക്കറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.

رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا 

റബ്ബിഗ്ഫിര്‍ലീ വലി വാലിദയ്യ വ ലിമന്‍ ദഖല ബൈതിയ മുഅ്മിനന്‍ വ ലില്‍മുഅ്മിനീന വല്‍ മുഅ്മിനാത്തി വലാ തസിദിള്വാലിമീന ഇല്ലാ തബാറാ..(നൂഹ് 25).
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായി ക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ.

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ

റബ്ബനാ തഖബ്ബല്‍ മിന്നാ ഇന്നക്ക അന്‍ത സ്സമീഉല്‍ അലീം. വ തുബ് അലൈനാ ഇന്നക്ക അന്‍ത തവ്വാബുര്‍റഹീം(അല്‍ബഖറ 127,128).
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ

റബ്ബിജ്അല്‍നീ മുഖീമസ്സ്വലാതി വ മിന്‍ ദുര്‍രിയ്യത്തീ റബ്ബനാ വ തഖബ്ബല്‍ ദുആഅ്(ഇബ്‌റാഹീം 40).
എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും അപ്രകാരം ആക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ!.

About the author

padasalaadmin

Add Comment

Click here to post a comment

Topics