എന്റെ പേര് ഡൊമിനിക(നിക്കി). അമേരിക്കയിലെ ഓഹിയോയില്‍ താമസിക്കുന്ന നാല്‍പതുവയസുകാരിയായ വിധവയാണ്. കുട്ടിക്കാലം മുതലേ അമ്മ എന്നെ വളര്‍ത്തിയത് ഏകദൈവവിശ്വാസിയായാണ്. പക്ഷേ ഞങ്ങള്‍ മുസ്‌ലിംകളൊന്നുമായിരുന്നില്ല. പന്നിയിറച്ചി ഭുജിച്ചിരുന്നില്ല. പക്ഷേ, അതിന് യഹൂദവിശ്വാസികളുമല്ലായിരുന്നു ഞങ്ങള്‍. അമ്മ മരിച്ചതിനുശേഷം എന്നെ പരിശീലിപ്പിച്ചതെല്ലാം മനസ്സിനെ സ്പര്‍ശിച്ചുതുടങ്ങി. ചര്‍ച്ചില്‍ പോകുമ്പോള്‍ അമ്മ പറയും; ദൈവത്തിനോട് മാത്രം പ്രാര്‍ഥിച്ചാല്‍ മതിയെന്ന്. ബൈബിള്‍, പഴയനിയമം തുടങ്ങിയവയെല്ലാം വായിച്ച് അതിലെ കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുതരും. ഞാന്‍ വേദപഠനത്തിനായി സ്‌കൂളില്‍ പോയിരുന്നു. അവിടെയുള്ള പാതിരിമാര്‍ പറയുമായിരുന്നു; ഞാനും സഹോദരിയും പാപത്തിന്റെ കനികളാണെന്ന്(ഞങ്ങള്‍ മിശ്രവര്‍ഗക്കാരായിരുന്നു അമ്മ നീഗ്രോയും അപ്പന്‍ വെള്ളക്കാരനുമായിരുന്നതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് പിന്നീട് മനസ്സിലായി).
അതിനാല്‍ അവരെപ്പറ്റി മതബോധമില്ലായിരുന്നുവെന്ന് എന്നെപ്പോലെ നിങ്ങളും പറയും. ദൈവമേ എനിക്ക് എന്തുകൊണ്ട് യേശുവിനെ ദൈവമായി കണക്കാക്കാനാകുന്നില്ലെന്ന് ഏകദൈവത്തോട് പ്രാര്‍ഥിച്ചിരുന്ന ആ കുട്ടിക്കാലം ഇന്നും എനിക്കോര്‍മയുണ്ട്. സ്‌കൂള്‍ പഠനകാലം കഴിഞ്ഞപ്പോള്‍ ചര്‍ച്ചില്‍ പോകുന്നത് ഞാന്‍ നിര്‍ത്തി. മുപ്പതുവയസായപ്പോള്‍ തിരികെ ഒരു മഠത്തില്‍ ചേര്‍ന്നു. അവിടെയും യേശുവിനെയല്ല, ഏകദൈവത്തെയാണ് വിളിച്ചുപ്രാര്‍ഥിച്ചതെന്നുമാത്രം. എനിക്ക് നിന്നെമാത്രം വിളിച്ചുപ്രാര്‍ഥിക്കാന്‍ ഒരിടം തരണേയെന്നതായിരുന്നു പ്രാര്‍ഥന.(ഇസ്‌ലാമിനെക്കുറിച്ച് അന്നേ അറിയാമായിരുന്നുവെന്ന് ഞാന്‍ ഇടയ്ക്ക് തമാശപറയാറുണ്ട്.)
അങ്ങനെ അവസാനം ഞാന്‍ മുസ്‌ലിംപള്ളിയില്‍ പോകുകതന്നെചെയ്തു. പക്ഷേ, എന്റെകൂടെ വര്‍ക്കുചെയ്തിരുന്ന മുസ്‌ലിംസഹപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഒന്നിലേറെ ഭാര്യമാരുണ്ടാകുന്നതിനെക്കുറിച്ച് പൊങ്ങച്ചവര്‍ത്തമാനം പറയാറുണ്ടായിരുന്നു. ഇതറിഞ്ഞപ്പോള്‍ എന്റെ ഉത്സാഹം നശിച്ചു. മാത്രമല്ല, പള്ളിയില്‍ വരാറുള്ള വ്യത്യസ്തവംശജരായ പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ ഭാര്യമാരുള്ളതായി തോന്നുകയും ചെയ്തു. അതൊട്ടും സുഖകരമായി തോന്നിയില്ല. പള്ളിയില്‍ പോകുന്നത് അത്രയെളുപ്പമല്ല എന്ന് മനസ്സിലായതിനാല്‍ പോക്ക് നിറുത്തിവെച്ചു.
മഠത്തില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ക്ക് അങ്ങനെ അശ്രദ്ധമായി തെരുവിലൂടെ നടന്നുപോകാന്‍കഴിയില്ല. കാര്യങ്ങളെന്താണെന്ന് അറിഞ്ഞേ തീരൂ. (എങ്ങനെ വസ്ത്രം ധരിക്കണം, മാതൃഭാഷയില്‍നിന്ന് വ്യത്യസ്തമായി അന്യഭാഷയില്‍ പ്രാര്‍ഥിക്കണം തുടങ്ങി പലതും).അതൊക്കെ ആലോചിച്ചാല്‍ സെമിനാരി പഠനം നിങ്ങള്‍ക്ക് പറ്റുകയില്ലയെന്ന് തോന്നും. അതിനാല്‍ തന്നെ ചര്‍ച്ച്‌സംബന്ധിയായ കാര്യങ്ങളില്‍ താല്‍പര്യംതോന്നിയില്ല.
മുപ്പത്തിയഞ്ചുവയസ്സുള്ളപ്പോള്‍ അടുത്തുള്ള അനാഥാലയത്തില്‍ നിന്ന് രണ്ടുകുട്ടികളെ എടുത്ത് പോറ്റിവളര്‍ത്താന്‍ തുടങ്ങി. രണ്ടുകുട്ടികളും അഞ്ചുകൊല്ലം എന്റെ കൂടെക്കഴിഞ്ഞു. ഇനി വേണമെങ്കില്‍ ആര്‍ക്കും അവരെ ദത്തെടുക്കാനാകും. അമേരിക്കയിലെ രീതി അനുസരിച്ച് പലവീടുകളിലും മാറിമാറിത്താമസിച്ച് അവരങ്ങനെ വളരും. ഞാന്‍ അവരെ ദത്തെടുക്കുംമുമ്പ് വിവാഹം കഴിച്ചു. എന്റെ ഭര്‍ത്താവിനെ എനിക്ക് നേരത്തേതന്നെ പരിചയമുണ്ടായിരുന്നു. കുട്ടികളെ ദത്തെടുക്കുന്നതില്‍ അദ്ദേഹത്തിനും യോജിപ്പായിരുന്നു. 13 ഉം 12 ഉം വയസുള്ള ആ കുട്ടികള്‍ ഞങ്ങളോടൊപ്പം ജീവിതമാരംഭിച്ചു. എന്തായാലും അധികം താമസിച്ചില്ല. ഉറങ്ങിക്കിടക്കെ ഭര്‍ത്താവ് ഹൃദ്രോഗത്താല്‍ മരണപ്പെട്ടു.
കാര്യങ്ങള്‍ എല്ലാം തലകീഴ്‌മേല്‍ മറിഞ്ഞു. കുട്ടികള്‍ക്ക് അവരുടെ ഡാഡി നഷ്ടപ്പെട്ടു.എനിക്കും കുട്ടികള്‍ക്കും അത് പ്രതിസന്ധികളുടെ കാലമായിരുന്നു. രാത്രിയില്‍ ഉറക്കംകിട്ടാനായി വീഞ്ഞുകുടിക്കുന്ന ശീലം ആരംഭിച്ചു. ഇനി വിശുദ്ധയാകാനും ദൈവത്തോട് പ്രാര്‍ഥിക്കാനും കഴിയില്ലെന്ന് ഞാന്‍ നിരാശപ്പെട്ടു. എന്നിട്ടും കുടിക്കാതിരിക്കാനായി ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.എനിക്ക് നേര്‍മാര്‍ഗം കാട്ടണേയെന്ന്.
ഒരുകൊല്ലംമുമ്പാണിതെല്ലാം. കുട്ടികളോട് തെറ്റുകള്‍ചെയ്യുന്നത് കുറച്ചുകുറച്ചുകൊണ്ടുവരണമെന്ന് പറയാറുള്ളത് ഞാനോര്‍ക്കുന്നു. അമ്മ പറയുന്നത് അനുസരിക്കുന്നവരാണെങ്കില്‍ ആ കുട്ടികള്‍ തെറ്റ് അധികരിപ്പിക്കില്ലല്ലോ. അപ്പോള്‍ ഞാനെന്റ പ്രാര്‍ഥനയെക്കുറിച്ചും ആലോചിച്ചു. ഇനി തിന്‍മകള്‍ ചെയ്തുകാണ്ടിരിക്കാന്‍ എനിക്കാവില്ല. ദൈവം എന്റെ ജീവിതത്തെ നേര്‍വഴിയില്‍ കൊണ്ടുനടത്തിയാല്‍ ഞാനൊരിക്കലും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് അവനോട് പ്രാര്‍ഥിച്ചു.
ആ രാത്രി ദൈവത്തോട് ഞാന്‍ പ്രാര്‍ഥിച്ചു: ‘ദൈവമേ! ഇനി എനിക്ക് ഭര്‍ത്താവിനെത്തന്നില്ലെങ്കിലുംകുഴപ്പമില്ല, ഇവിടത്തെ ഭൗതികവസ്തുക്കള്‍ എനിക്ക് നിഷേധിച്ചാലും സങ്കടമില്ല, എനിക്ക് നിന്നെ എന്റെ ജീവിതത്തില്‍ വേണം.’ ആ ഘട്ടത്തില്‍ എനിക്ക് ദൈവമല്ലാതെ മറ്റൊന്നും ആശ്രയമില്ലായിരുന്നു. ആ പ്രാര്‍ഥനയോടെ എനിക്ക് ലഹരികളുടെ ആവശ്യം തോന്നിയില്ല. ആയിടക്ക് എന്നെയും ഭര്‍ത്താവിനെയും ദീര്‍ഘകാലമായി പരിചയമുണ്ടായിരുന്ന ഒരു സുഹൃത്ത് വീട്ടില്‍ വന്നു. മുസ്‌ലിമായിരുന്നു അദ്ദേഹം. ഒരു മാസമായി ഞാന്‍ ഒറ്റയ്ക്ക് എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കുകയായിരുന്നു അയാള്‍. ഇസ് ലാമിനെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് എന്നോടാരാഞ്ഞു. മുമ്പ് എനിക്കുണ്ടായ മനോവികാരം ഞാനദ്ദേഹത്തോട് പറഞ്ഞു. എന്നാലും ഖുര്‍ആന്‍ വായിക്കാം എന്ന് സമ്മതംമൂളി. ആ ഖുര്‍ആനിലൂടെ ഞാന്‍ ശഹാദത്ത് കലിമചൊല്ലുകയായിരുന്നു.
അല്ലാഹുവിന് സ്തുതി. അവസാനം ഞാന്‍ മുസ്‌ലിമായി. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമാധാനം അനുഭവിച്ച ഘട്ടം ആയിരുന്നുഅത്. ദീനിനെക്കുറിച്ച് ഇനിയുമൊട്ടേറെ പഠിക്കാനുണ്ടെന്നെനിക്കറിയാം. എന്നാലും ഏകദൈവത്തെ പ്രാര്‍ഥിക്കാന്‍ ,യഥാര്‍ഥദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതാണെന്റെ കഥ. അല്ലാഹുവിന് സര്‍വസ്തുതിയും.
Add Comment