ഇടയില്‍ തങ്ങുമ്പോള്‍

എവിടെയെങ്കിലും ഇറങ്ങുമ്പോഴും താമസിക്കുമ്പോഴും ഉള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : “ആരെങ്കിലും ഒരുസ്ഥലത്ത്ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ:

أَعـوذُ بِكَلِـماتِ اللّهِ
التّـامّاتِ مِنْ شَـرِّ ما خَلَـق

:(مسلم : ٢٧٠٨)

“അഊദു ബി കലിമാതില്ലാഹി താമ്മാതി മിന്‍ ശര്‍രി മാ ഹലഖ.”

“അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്‌ ഞാന്‍ അല്ലാഹുവോട് രക്ഷ തേടുന്നു.”

എങ്കില്‍, അയാള്‍ അവിടെനിന്ന് വീണ്ടും യാത്ര തിരിക്കുന്നതു വരെ അയാളെ (രോഗം, സിഹ്റ്, കണ്ണേറ്, ശാപം, വിഷാദരോഗം..) യാതൊരാപത്തും ബാധിക്കുകയില്ല തന്നെ!

ശേഷം, എവിടെയെങ്കിലും താമസിച്ചാലും, സ്വദേശത്തായിരുന്നാലും ദിവസവും വൈകുന്നേരം ഇത് 3 തവണ പറയുക.

:(مسلم:٢٧٠٩ و صححه الألباني في صحيح الجامع :٦٤٢٧

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured