അങ്കാറ : അടുത്ത മാസം സൗദി സന്ദർശിക്കുമെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. 2018 ൽ ജമാൽ ഖഷോഖിയെ സൗദി ഏജന്റുമാർ ഇസ്താംബൂളിൽ വെച്ച് കൊലപ്പെടുത്തിയതിന് ശേഷമുള്ള തുർക്കി പ്രസിഡണ്ടിന്റെ ആദ്യ സന്ദർശനമാണിത്.
2018 ഒക്ടോബർ 2 ന് ഇസ്താംബൂളിലെ സൗദി കോണസുലേറ്റിൽവെച്ച് നടന്ന ജമാൽ ഖഷോഖിയുടെ അരും കൊലക്ക് ശേഷം സൗദി – തുർക്കി ബന്ധം കൂടുതൽ വഷളായിരുന്നു. 59 കാരനായ ഖഷോഖി തന്റെ തുർക്കി സ്വദേശിനിയായ പ്രതിശുത വധുവുമായുള്ള വിഹാഹത്തിനാവശ്യമായ രേഖകൾ ശേഖരിക്കാൻ കോൺസുലേറ്റിൽ പോയതായിരുന്നു. എന്നാൽ അവിടെവെച്ച് അദ്ദേഹം നിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവം സൗദി കിരീടാവകാശി മുഹമ്മദ് ബിൽ സൽമാന്റെ സൽപേര് കളങ്കപ്പെടുന്നതിന് കാരണമായി. കൃത്യ നിർവ്വഹണത്തിൽ തന്റെ പങ്ക് അദ്ദേഹം ശക്തമായി നിഷേധിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ഠങ്ങൾ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ആ സമയത്ത് സൗദി ഒദ്യോഗിക വൃത്തങ്ങളെ ഉർദുഗാൻ കുറ്റപ്പെടുത്തിയെങ്കിലും സൗദി കിരീടാവകാശിക്കെതിരെ ആരോപണമൊന്നും ഉന്നയിച്ചിരുന്നില്ല. ഖഷോഖി വധം ലോകതലത്തിൽ തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
Add Comment