1. ഒരു ലക്ഷത്തില്‍പരം ജനസംഖ്യയുള്ള പന്ത്രണ്ട് നഗരങ്ങള്‍ ഇസ്‌ലാമികലോകത്തുണ്ടായിരുന്നു. അതില്‍ ബസറ, കൂഫ, സിവല്ല എന്നീ നഗരങ്ങളില്‍ അഞ്ചുലക്ഷംവീതമായിരുന്നു ജനസംഖ്യ. അതേസമയം കൈറോവില്‍ 10 ലക്ഷം, കൊര്‍ദോവ 15 ലക്ഷം, ബാഗ്ദാദില്‍ 25 ലക്ഷം എന്നിങ്ങനെയായിരുന്നു ജനസംഖ്യ.
യൂറോപ്യന്‍ നഗരങ്ങളെ മൊത്തത്തില്‍ പരിഗണിച്ചാല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാത്രമായിരുന്നു ലക്ഷത്തിനടുത്ത് ജനസംഖ്യയുണ്ടായിരുന്നത്. റോമും ഫ്‌ളോറന്‍സും വലിയ നഗരങ്ങളായിട്ടുപോലും അവിടെ യഥാക്രമം 50,000 വും 45,000വും ആയിരുന്നു ജനസംഖ്യ. പതിനൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മൊത്തം ജനസംഖ്യ 22 ലക്ഷമായിരുന്നു.
2. ഇസ്‌ലാമികലോകത്ത് 5 മുതല്‍ 8 വരെ തട്ടുകളുള്ള ബഹുനിലക്കെട്ടിടങ്ങള്‍ സര്‍വസാധാരണമായിരുന്നു. അവയോട് ചേര്‍ന്ന് തോട്ടങ്ങളും ഉണ്ടായിരുന്നു.
യൂറോപ്യന്‍ നഗരങ്ങളിലെ എല്ലാ വീടുകളും മണ്ണും പുല്ലും മരക്കമ്പുകളും കൊണ്ടുണ്ടാക്കിയവയായിരുന്നു.
3. നഗരങ്ങളില്‍ ദീര്‍ഘകാലം ഈടുനില്‍ക്കുംവിധം ഉറപ്പുള്ള റോഡുകളും അഴുക്കുജലം ഒഴുക്കിക്കളയുന്നതിനുള്ള ഡ്രൈനേജ് സംവിധാനവും ഉണ്ടായിരുന്നു.
യൂറോപ്യന്‍ നഗരങ്ങളിലാകട്ടെ, ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവത്തില്‍ റോഡുകളെല്ലാം മലീമസമായിരുന്നു.
4. വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമായിരുന്നു. ആറായിരത്തോളം വിദ്യാര്‍ഥികള്‍വരെ പഠിച്ചിരുന്ന വലിയ പാഠശാലകള്‍ അവിടെ കാണാമായിരുന്നു.
യൂറോപ്പില്‍ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുരോഹിതന്‍മാര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നു. പതിനൊന്നാംനൂറ്റാണ്ട് മുതലാണ് അവിടെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയത്.
5. ഇസ്‌ലാമികലോകത്തെ നഗരങ്ങളില്‍ സ്വകാര്യലൈബ്രറികളും പൊതുഗ്രന്ഥാലയങ്ങളുമടക്കം ധാരാളം വിജ്ഞാനശേഖരങ്ങളുണ്ടായിരുന്നു. അതേസമയം
യൂറോപ്പില്‍ പ്രസ്താവ്യമായ ഒരു ഗ്രന്ഥാലയവും ഉണ്ടായിരുന്നില്ല.
6. വാനനിരീക്ഷണകേന്ദ്രങ്ങള്‍ മിക്കവാറും എല്ലാ നഗരങ്ങളിലും സ്ഥാപിക്കപ്പെട്ടിരുന്നു. അങ്ങനെയൊന്ന് യൂറോപ്യന്‍ നഗരങ്ങളിലുണ്ടായിരുന്നില്ല.
7. മുസ്‌ലിംലോകത്തിന്റെ എല്ലാ പ്രവിശ്യകളിലും കടലാസ് നിര്‍മാണം സര്‍വസാധാരണമായിരുന്നു. എന്നാല്‍ കടലാസുനിര്‍മാണം എന്ന സംഗതിതന്നെ യൂറോപ്പിനജ്ഞാതമായിരുന്നു.
8. ഗ്ലാസ് നിര്‍മിതികളില്‍ ഏറെ പുരോഗതിനേടി മുസ്‌ലിംലോകം മുന്നോട്ടുപോയപ്പോള്‍ യൂറോപ്പിന് ആ സങ്കേതത്തെക്കുറിച്ച് അറിവുതന്നെയുണ്ടായിരുന്നില്ല.
9. രോമം, പരുത്തി, പട്ട് എന്നിവകൊണ്ടുള്ള മേത്തരം വസ്ത്രങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. എന്നാല്‍ പരുത്തിവസ്ത്രങ്ങളാണ് യൂറോപ്യന്‍ നാടുകളില്‍ ഉണ്ടായിരുന്നത്. മുന്തിയ ഗുണനിലവാരത്തിലുള്ള വസ്ത്രങ്ങള്‍ ഇസ്‌ലാമികരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.
10. ഐസ് നിര്‍മാണം മുസ്‌ലിംലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടില്‍മാത്രമാണ് യൂറോപ് ഈ വിദ്യ സ്വായത്തമാക്കിയത്.
11. വന്‍കിട ആസ്പത്രികള്‍ ധാരാളം സ്ഥാപിക്കപ്പെട്ടിരുന്നു.എന്നാല്‍ യൂറോപ്പില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ മാത്രമാണ് ആദ്യത്തെ ആശുപത്രി സ്ഥാപിതമാകുന്നത്.
12. മുസ്‌ലിംലോകത്തെ ഓരോ നഗരത്തിലും കുളിപ്പുരകള്‍ അനേകമുണ്ടായിരുന്നു. കുളിപ്പുര മതവിരുദ്ധമാണെന്നായിരുന്നു അക്കാലത്തെ യൂറോപ്യരുടെ ധാരണ.