Gulf വാര്‍ത്തകള്‍

അല്‍ അഖ്‌സ്വാ മസ്ജിദ് ഖത്തീബിനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു

ജുമുഅ ഖുത്വുബയില്‍ ഇസ്രയേലി അധിനിവേശത്തിനെതിരെ സംസാരിച്ചുവെന്ന ആരോപണമുയര്‍ത്തി മസ്ജിദുല്‍ അഖ്‌സ്വാ ഇമാം ശൈഖ് ഇസ്മാഈല്‍ നവാഹ്ദയെ ഇസ്രയേല്‍ സേന അറസ്റ്റുചെയ്തു. അദ്ദേഹത്തോടൊപ്പം വെസ്റ്റ്ബാങ്കിന്റെ പലയിടങ്ങളില്‍നിന്നുമായി 22 ഫലസ്തീനികളെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
‘ഇസ്രയേലിന്റെ ആരോപണങ്ങളെ ഇമാം നിഷേധിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും മനുഷ്യാവകാശമാണെന്ന് അന്താരാഷ്ട്രനിയമങ്ങളെല്ലാം വകവെച്ചുകൊടുത്തിട്ടുള്ളതാണ്്’ അഭിഭാഷകനായ ഖല്‍ദൂന്‍ നജ്മി വ്യക്തമാക്കി.
മസ്ജിദുല്‍ അഖ്‌സ്വായിലെ പ്രാര്‍ഥന തടയാനുള്ള ഗൂഢപദ്ധതിയാണ് ഇസ്രയേല്‍ അധിനിവേശസേനയുടേതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇമാമിനെ കരുതല്‍തടങ്കലിലാക്കിയത് അതിന്റെ ഭാഗമാണെന്നുവേണം കരുതാന്‍.

Topics