അഫ്ഗാൻ വിദ്യാർത്ഥികൾക്ക് 11.2ബില്യൺ (63 മില്യൺ ) വിദ്യാഭ്യാസ സഹായം നൽകാൻ പാക്കിസ്ഥാൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഒരു സർവ്വകലാശാല സ്ഥാപിക്കാനും പദ്ധതിയുള്ളതായി അദ്ദേഹം പറഞ്ഞു.
3000 സ്കോളർഷിപ്പുകളും 5000 അഫ്ഗാനികൾക്കുള്ള സ്റ്റൈപ്പെന്റോടുകൂടിയ സൗജന്യ പരിശീലനവും 150 അഫ്ഗാൻ അധ്യാപകർക്കുള്ള സൗജന്യ പരിശീലനവും 100 നഴ്സിങ്ങ് ഡിപ്ലോമ സ്കോളർഷിപ്പുകളും ഉൾക്കൊള്ളുന്നതാണീ പാക്കേജ്.
വിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധിയും കഴിവുകളുടെ വികാസവും ലക്ഷ്യം വെച്ച് അല്ലാമാ ഇഖ്ബാൻ ഓപൺ സർവ്വകലാശാല (AIOU) യുടെ ഒരു കാമ്പസ് കാബൂളിൽ തുടങ്ങാനും പദ്ധതിയിലുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സർവ്വകലാശാലയാണ് ഇസ് ലാമാബാദിൽ സ്ഥിതി ചെയ്യുന്ന AIOU. പാക്കിസ്ഥാൻ പ്രസിഡണ്ടാണ് അതിന്റെ ചാൻസലർ.
“അഫ്ഗാൻ ജനതക്ക് മാനുഷിക പിന്തുണ നൽകുന്നതിൽ പാക്കിസ്ഥാൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രയാസഘട്ടത്തിൻ അഫ്ഗാനിളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അനവധി സഹായപദ്ധതികൾ ഞങ്ങൾ ഇതുവരെ വാഗ്ദാനം ചെയ്തിട്ടുണ്ട്” ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
Add Comment