ദോഹ : യുദ്ധാനന്തര അഫ്ഗാനിസ്ഥാനെ പുനരുദ്ധരിക്കാനുള്ള മാനുഷികവും സാമ്പത്തികവുമായ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളെ സമീപിക്കുന്നതിൽ ഖത്തറിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ധേഹം.
താലിബാൻ അഫ്ഗാനിൽ ഭരണമേറ്റെടുത്തപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറിയ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും അതിനായി തുർക്കിയുമായും താലിബാൻ വൃത്തങ്ങളുമായും ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയിൽ നടന്ന തുർക്കി-ഖത്തർ വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പത്രസമ്മേളത്തിൽ സംസാരിക്കുകയായുന്നു അദ്ദേഹം.
അഫ്ഗാനിലെ സമാധാനാന്തരീക്ഷം നിലനിർത്താനുള്ള വഴികൾ തങ്ങൾ തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് തുർക്കി വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. താലിബാനുമായി സൗഹൃദസംഭാഷണങ്ങൾക്ക് തയ്യാറാവാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട അദ്ദേഹം കാര്യങ്ങളുടെ മാനുഷികവും രാഷ്ട്രീയവുമായ വശങ്ങളെ വ്യത്യസ്തമായി കാണാനും ഉണർത്തി.
Add Comment