സലാംവീട്ടുംമുമ്പ്

സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

Muslim men praying in Tashahhud posture

اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

: (مسلم:٥٨٨)

“അല്ലാഹുമ്മ ഇന്നീ അഊദു ബിക
മിന്‍ അ’ദാബില്‍ ക്വബരി, വമിന്‍ അ’ദാബി ജഹന്നമ, വമിന്‍ ഫിത്‌നതില്‍
മഹ്’യാ വല്‍ മമാത്തി, വമിന്‍ ശര്‍റി ഫിത്‌നതില്‍
മസീഹിദ്ദജ്ജാല്‍.”

“അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍
നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും
ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ
ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.”

اَللهُمَّ إِنِّي أَعُوذُ بِكَ مِن
عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ،
وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اَللهُمَّ إِنِّي أَعُوذُ
بِكَ مِنَ الْمَأْثَمِ وَالْمَغْرِمِ

: (البخاري:٨٣٢ ومسلم:٥٨٩ – اللفظ له)

“അല്ലാഹുമ്മ ഇന്നീ അഊദു ബിക
മിന്‍ അ’ദാബില്‍ ക്വബരി, വ അഊദു ബിക മിന്‍
ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദു ബിക മിന്‍
ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി. അല്ലാഹുമ്മ
ഇന്നീ അഊദു ബിക മിനല്‍ മഅ്സമി വല്‍ മഅ്റമി.”

“അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍നിന്ന്
ഞാന്‍ നിന്നോട് രക്ഷതേടുന്നു. മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോട്
രക്ഷചോദിക്കുന്നു. ജീവിതത്തിലേയും മരണത്തിലേയും പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ നിന്നോട്
രക്ഷതേടുന്നു. അല്ലാഹുവേ! പാപങ്ങളില്‍ നിന്നും കടബാധ്യതയില്‍ നിന്നും ഞാന്‍ നിന്നോട്
രക്ഷതേടുന്നു.”

اَللهُمَّ إِنِّي ظَلَمْتُ نَفْسِي
ظُلْمًا كَثِيراً وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ . فَاغْفِرْ لِي
مَغْفِرَةً مِنْ عِندِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

: (البخاري:٨٣٤ – اللفظ له ومسلم:٢٧٠٥)

“അലാഹുമ്മ ഇന്നീ ള്വലംതു നഫ്സീ
ള്വുല്‍മന്‍ കസീറന്‍, വലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ
അന്‍ത, ഫ-ഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍ദിക, വ-ര്‍ഹംനീ, ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം”

“അല്ലാഹുവേ! ഞാന്‍ (അനേകം പാപങ്ങള്‍
ചെയ്ത്) എന്‍റെ ആത്മാവിനോട് അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, ഏറ്റവുമധികം പൊറുക്കുന്നവന്‍ നീയല്ലാതെയില്ല. അതിനാല്‍
നിന്‍റെയടുത്തുനിന്നുള്ള പാപമോചനംകൊണ്ട് നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും
നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്!”

اَللهُمَّ اغْفِرْ لِي مَا قَدَّمْتُ ،
وَمَا أَخَّرْتُ ، وَمَا أَسْرَرْتُ ، وَمَا أَعْلَنْتُ ، وَمَا أسْرَفْتُ ، وَمَا
أَنْتَ أَعْلَمُ بِهِ مِنِّي . أَنْتَ الْمُقَدِّمُ ، وَأَنْتَ الْمُؤَخِّرُ لاَ
إِلَهَ إِلاَّ أَنْتَ

: (مسلم:٧٧١)

“അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു
വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്’ലന്‍തു വമാ അസ്റഫ്തു
വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ
ഇല്ലാ അന്‍ത.”

“അല്ലാഹുവേ! നീ എനിക്ക് പൊറുത്തു
തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന
പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്.
‘അല്‍-മുഖദ്ദിം’ഉം, ‘അല്‍-മുഅഖ്ഖിര്‍’ഉം (നിന്‍റെ ഔദാര്യമോ
ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍
നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല”

اَللهُمَّ أَعِنِّي عَلَى ذِكْرِكَ ،
وَشُكْرِكَ ، وَحُسْنِ عِبَادَتِكَ

: (صححه الألباني في سنن أبي داود:١٥٢٢)

“അല്ലാഹുമ്മ അഇന്നീ അലാ ദിക്റിക
വ ശുക്റിക വഹുസ്നി ഇബാദതിക.”

“അല്ലാഹുവേ! നിനക്ക് ഉത്തമമായി
ദിക്ര്‍ (സ്തുതികീര്‍ത്തങ്ങള്‍) ചൊല്ലുവാനും നിന്നോട് ഉത്തമമായി നന്ദി കാണിക്കുവാനും
നിന്നെ ഉത്തമമായി ആരാധിക്കുവാനും നീ എന്നെ സഹായിക്കേണമേ.”

اَللهُمَّ إِنِّي أَعُوذُ بِكَ مِنَ
الْبُخْلِ ، وَأَعُوذُ بِكَ مِنَ الْجُبْنِ ، وَأَعُوذُ بِكَ مِنْ أَنْ أُرَدُّ
إِلَى أَرْذَلِ الْعُمُرْ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا وَعَذَابِ
الْقَبْرِ

(البخاري:٢٣٧٠)

“അല്ലാഹുമ്മ ഇന്നീ അഊദുബിക
മിനല്‍ ബുഖ്’ലി, വ അഊദുബിക മിനല്‍ ജുബ്നി, വ അഊദുബിക അന്‍ അറുദ്ദ ഇലാ അര്‍ദലില്‍ ഉമുരി, വ അഊദുബിക മിന്‍ ഫിത്ത്നതി-ദ്ദുന്‍യാ വ അദാബില്‍
ക്വബ്റി.”

“അല്ലാഹുവേ! പിശുക്കില്‍ നിന്നും
ഭീരുത്വത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലെ (അന്ധത, ബധിരത, അജ്ഞത, മന്ദബുദ്ധി തുടങ്ങിയ)
തിന്മയിലേക്ക് മടക്കപ്പെടുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഭൗതിക വിപത്തുകളില്‍
നിന്നും പരീക്ഷണത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുകയും
ചെയ്യുന്നു.”

اَللهُمَّ إِنِّي أَسْأَلُكَ
الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ

: (صححه الألباني في سنن أبي داود:٧٩٢)

“അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍
ജന്നത്ത വഅഊദുബിക മിനന്നാര്‍.”

“അല്ലാഹുവേ! നിന്നോട് ഞാന്‍
സ്വര്‍ഗം ചോദിക്കുകയും നരകത്തില്‍ നിന്ന് രക്ഷതേടുകയും ചെയ്യുന്നു”.

اَللهُمَّ بِعِلْمِكَ الْغَيْبِ
وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي
وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ
خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي
الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ،
وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ
، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ
بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ
إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ
زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ

: (صححه الألباني في سنن النسائي ׃١٣٠٥ )

“അല്ലാഹുമ്മ ബി-ഇല്‍മികല്‍
ഗൈബ, വ-ഖുദ്റതിക അലല്‍ ഖല്‍കി, അഹ്’യിനീ മാ അമില്‍തല്‍-ഹയാത്ത
ഖൈറന്‍ ലീ, വ തവഫ്ഫനീ ഇദാ അലിംതല്‍-വഫാത
ഖൈറന്‍ ലീ. അല്ലാഹുമ്മ ഇന്നീ അസ്അലുക ഹശ്’യതക ഫില്‍ ഗയ്ബി വ-ശ്ശഹാദഃ
. വ അസ്അലുക കലിമതല്‍ ഹഖ്ഖി ഫി-ര്‍റിളാ വല്‍ ഗളബി. വ അസ്അലുകല്‍ ഖസ്ദ ഫില്‍ ഫഖ്‌രി
വല്‍ ഗിനാ. വ അസ്അലുക നഈമന്‍ ലാ യന്‍ഫദു, വ അസ്അലുക ഖുര്‍റത്ത
അയ്നിന്‍ ലാ തന്‍ഖത്വിഉ. വ അസ്അലുക-ര്‍റിളാ ബഅ്ദല്‍ ഖളാഇ. വ അസ്അലുക ബര്‍ദല്‍ ഗയ്ശി
ബഅ്ദല്‍ മൌത്തി, വ അസ്അലുക ലദ്ദത്ത ന്നള്രി
ഇലാ വജ്ഹിക വശ്ശൌഖ ഇലാ ലിഖാഇക, ഫീ ഗയ്’രി ളര്‍റാഅ മുളര്‍റത്തിന്‍, വലാ ഫിത്നതിന്‍ മുളില്ലത്തിന്‍. അല്ലാഹുമ്മ ദയ്യിനാ
ബി-ദീനതില്‍ ഈമാനി വ-ജ്അല്‍നാ ഹുദാതന്‍ മുഹ്തദീന്‍.”

അല്ലാഹുവേ! നിന്‍റെ
അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം
എന്നെ ജീവിപ്പിക്കേണമേ. മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ.

അല്ലാഹുവേ! ജനങ്ങളുടെ
സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള
ഭയഭക്തിയും നിന്നെ ഭയന്നു തിന്മ വെടിയലും ഞാന്‍ ചോദിക്കുന്നു.

അല്ലാഹുവേ! സന്തോഷാവസ്ഥയിലും
കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു.

അല്ലാഹുവേ! ദാരിദ്ര്യത്തിലും
സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു.

അല്ലാഹുവേ! തീര്‍ന്നു
പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു.
വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും നിന്നോട് ചോദിക്കുന്നു.

അല്ലാഹുവേ! മരണശേഷം
പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ
കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍) കണ്ടുമുട്ടിയുള്ള നിന്‍റെ
മുഖദര്‍ശന മാധുര്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു.

അല്ലാഹുവേ! ഈമാനിന്‍റെ
അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം
കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച
മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ!”

നബി(സ) അരുളി : “(എന്‍റെ ആത്മാവ് ആരുടെ കൈയ്യിലാണോ, അവനെ – അല്ലാഹുവിനെയാണേ, സത്യം!), അല്ലാഹുവിന്‍റെ അതിമഹത്വമുള്ള പേരുകള്‍ വിളിച്ചുകൊണ്ട് (ദൃഢവിശ്വാസത്തോടെ, താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ പോലെ) അല്ലാഹുവിനോട് ഒരാള്‍ പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം കിട്ടുന്നതാണ്. അല്ലാഹുവിനോട് ഒരാള്‍ വല്ലതും ചോദിച്ചാല്‍ അത് നല്‍കപ്പെടുന്നതാണ്.” (ഈ രൂപത്തില്‍ മറ്റേതു സമയങ്ങളിലും പ്രാര്‍ത്ഥിക്കാം

اَللهُمَّ إِنِّي أَسْأَلُكَ يَا اللهُ
بِأَنَّكَ الْوَاحِدُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ
وَلَمْ يَكُن لَّهُ كُفْواً أَحَدٌ أَن تَغْفَرَ لِي ذُنُوبِي إِنَّكَ أَنْتَ
الغَفُورُ الرَّحِيمُ

: (صححه الألباني في سنن النسائي :١٣٠١)

“അല്ലാഹുമ്മ ഇന്നീ അസ്അലുക
യാ അല്ലാഹു ബി അന്നകല്‍ വാഹിദുല്‍ അഹദു-സ്സ്വമദു-ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍
ലഹു കുഫ്വന്‍ അഹദ്, അന്‍ തഗ്ഫിറ ലീ ദുനൂബീ ഇന്നക
അന്‍തല്‍ ഗഫൂറുര്‍റഹീം.”

“അല്ലാഹുവേ! ഏകനും, ഒരേയൊരുവനും, സര്‍വ്വര്‍ക്കും ആശ്രയം
നല്‍കുന്നവനും സ്വയംപര്യാപ്തതയുള്ളവനും (‘സ്വമദ്’), ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ലാത്തവനും, തനിക്ക് തുല്യരായി ആരുംതന്നെയില്ലാത്തവനുമായ അല്ലാഹുവേ!
എന്‍റെ പാപങ്ങള്‍ പൊറുത്തുതരാന്‍ നിന്നോട് ഞാന്‍ യാചിക്കുന്നു. നിശ്ചയം, നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കാരുണ്യമുള്ളവനുമാണ്!”

(ശേഷം ഇഷ്ടമുള്ളതിനും പ്രാര്‍ത്ഥിക്കാം)

اَللهُمَّ إِنِّي أَسْأَلُكَ بِأنَّ
لَك الْحَمْدُ لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ الْمَنَّانُ
يَا بَدِيعِ السَّمَوَاتِ وَالأَرْضِ يَاذَا اْلجَلاَلِ وَالِإكْرَامِ يَا حَيُّ
يَا قَيُّومُ اَللَهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ
النَّارِ

: (صححه الألباني في سنن أبي داود:١٤٩٥
وفي سنن النسائي:١٣٠٠)

“അല്ലാഹുമ്മ ഇന്നീ അസ്അലുക
ബി അന്ന ലകല്‍ഹംദു ലാ ഇലാഹ ഇല്ലാ അന്‍ത. അല്‍മന്നാഉ ബദീഉ സമാവാത്തി വല്‍ അര്‍ളി യാ
ദല്‍ ജലാലി വല്‍ ഇക്റാമി യാ ഹയ്യു യാ ഖയ്യൂം. (അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത
വ അഊദു ബിക മിനന്നാര്‍).”

“യഥാര്‍ത്ഥത്തില്‍ നീ മാത്രമല്ലാതെ
ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്). അതു കൊണ്ട് അല്ലാഹുവേ!
നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് അത്യുദാരനും അത്യധികം ഔദാര്യം നല്‍കുന്നവനും.
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവേ! സര്‍വ്വോന്നതിയുടേയും സര്‍വ്വമഹത്വത്തിന്‍റെയും
സര്‍വ്വ ഉദാരതയുടെയും ഉടമയുമായവനേ! എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനേയും
നിയന്ത്രിക്കുന്നവനുമായവനേ! നിന്നോട് ഞാന്‍ ചോദിക്കുന്നു… (നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുകയും; നരകത്തില്‍ നിന്ന് രക്ഷ തേടുകയും ചെയ്യുന്നു).” (ശേഷം ആവശ്യമുള്ളതിനു പ്രാര്‍ത്ഥിക്കാം)

اَللهُمَّ إِنِّي أَسْأَلُكَ بِأَنِّي
أَشْهَدُ أَنَّكَ أَنْتَ اللهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ
الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفْواً أَحَدٌ

: (صححه الألباني في سنن الترمذي:٣٤٧٥ وفي
ابن ماجة :٣٨٥٧)

“അല്ലാഹുമ്മ ഇന്നീ അസ്അലുക
ബി അന്നീ അശ്ഹദു അന്നക അന്‍തല്ലാഹു ലാഇലാഹ ഇല്ലാ അന്‍തല്‍ അഹദു-സ്സ്വമദു-ല്ലദീ ലം യലിദ്
വലം യൂലദ് വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്.”

“അല്ലാഹുവേ! നീയാണ് അല്ലാഹു
(യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായ ഏകദൈവം) എന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. യഥാര്‍ത്ഥത്തില്‍
നീ അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ ഏകനും, ഒരേയൊരുവനും സര്‍വ്വര്‍ക്കും ആശ്രയം നല്‍കുന്നവനും
സ്വയം പര്യാപ്തതയുള്ളവനും (‘സ്വമദ്’ഉം), ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ
അല്ലാത്തവനും, തനിക്ക് തുല്യരായി ആരുംതന്നെയില്ലാത്തവനുമായ
അല്ലാഹുവേ! നിന്നോട് ഞാന്‍ ചോദിക്കുന്നു…” (ശേഷം ആവശ്യമുള്ളതിനു
പ്രാര്‍ത്ഥിക്കാം)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured