റുകൂഇല്‍

റുകൂഇലെ പ്രാര്‍ത്ഥനകള്‍

(*) سُبْحَانَ رَبِّي الْعَظِيمِ (**)  (ثلاث مرات)

مسلم:٧٧٢ وصححه الألباني في سنن أبي داود:٨٧١

)صححه الألباني في سنن النسائي:١١٣٣ وفي سنن ابن ماجة:٨٨٨

“സുബ്ഹാന റബ്ബി-അല്‍-അളീം”

(അതിമഹത്വമുള്ള എന്റെ റബ്ബ്
(സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്‌…) എത്രയധികം പരിശുദ്ധന്‍!”) (മൂന്ന് തവണ പറയുക).

سُبْحَانَكَ اللهُمَّ رَبَّنَا
وَبِحَمْدِكَ اللهُمَّ اغْفِرْليِ

:(البخاري:٨١٧ ومسلم:٤٨٤)

“സുബ്ഹാനക-ല്ലാഹുമ്മ റബ്ബനാ
വബിഹംദിക, അല്ലാഹുമ്മ-ഗ്ഫിര്‍ലീ”

(“ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ!
നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ.”)

سُبُّوحٌ قُدُّوسٌ رَبُّ
الْمَلاَئِكَةِ وَالرُّوحِ

: (مسلم:٤٨٧ وصححه الألباني في سنن أبي
داود:٨٧٢)

“സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി
വ-ര്‍റൂഹി”

“മലക്കുകളുടെയും, റൂഹ് (ജിബ്രീല്‍)ന്റെയും റബ്ബ് എത്രയധികം പരിശുദ്ധന്‍!”

للهُمَّ لَكَ رَكَعْتَ ، وَبِكَ
آمَنْتُ ، وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِي ، وَبَصَرِي ، وَمُخِّي ،
وَعَظْمِي ، وَعَصَبِي ، وَمَا اسْتَقَلَّ بِهِ قَدَمِي

:(مسلم:٧٧١ وصححه الألباني في سنن أبي
داود:٧٦٠)

“അല്ലാഹുമ്മ ലക റകഅ്തു, വ-ബിക ആമന്‍തു, വ-ലക അസ്‌ലംതു, ഖശഅ’ ലക സംഈ, വ ബസ്വരീ, വ മുഹ്ഹീ, വ അള്മീ, വ അസ്വബീ, വമാ-സ്തഖല്ല ബിഹി ഖദമീ”

“അല്ലാഹുവേ! നിന്റെ മുമ്പില്‍
ഞാന്‍ റുകൂഅ് ചെയ്തു തലകുനിച്ചു കീഴ്വഴങ്ങിയിരിക്കുന്നു; നിന്നില്‍ ഞാന്‍ വിശ്വാസിച്ചിരിക്കുന്നു; നിനക്ക് ഞാന്‍ കീഴ്പെട്ടിരിക്കുന്നു; എന്റെ കാഴ്ചയും കേള്‍വിയും മജ്ജയും ധമനികളും അസ്ഥിയും
(എന്റെ പാദങ്ങള്‍ വഹിക്കുന്ന എല്ലാം) നിനക്കിതാ കീഴ്പ്പെട്ടിരിക്കുന്നു.”

سُبْحَانَ ذِي الْجَبَرُوتِ
وَالْمَلَكُوتِ ، وَالْكِبْرِيَاءِ ، وَالْعَظَمَةِ

: ( صححه الألباني في سنن أبي داود:٨٧٣ وفي
سنن النسائي:١٠٤٩)

“സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി”

“സര്‍വ്വശക്തനും ; പരമാധികാരിയും , പരമാധിപത്യമുള്ളവനും; അതീവപ്രൗഢിയുള്ളവനും; അതീവമഹത്വമുള്ളവനുമായവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍!”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured