Uncategorized

എസ്.സി.ഇ.ആര്‍.ടിയുടെ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറങ്ങി

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ ഉര്‍ദു പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.

മറ്റെല്ലാ പാഠപുസ്തകങ്ങളുടെയും ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറക്കുന്നതിനു മുന്നോടിയായാണ് ഇത്. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. എസ് രവീന്ദ്രന്‍ നായര്‍, മദ്രാസ് യൂനിവേഴ്‌സിറ്റി ഉര്‍ദു ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡോ. സയ്യിദ് സജ്ജാദ് ഹുസയ്ന്‍ പങ്കെടുത്തു.

Topics