ഒരേസമയം ഇസ്ലാമിക കര്‍മശാസ്ത്ര പൈതൃകത്തിലേക്കും കാലഘട്ടത്തിന്റെ സാഹചര്യങ്ങളിലേക്കും പ്രവണതകളിലേക്കും പ്രശ്നങ്ങളിലേക്കും നോക്കുന്ന കര്‍മശാസ്ത്ര ശാഖയാണിത്.
ഇസ്ലാമിന്റെ സാര്‍വലൗകികതയെയും സാമൂഹിക അവസ്ഥാ യാഥാര്‍ത്ഥ്യങ്ങളെയും പരസ്പരം ബന്ധപ്പെടുത്തി വികാസക്ഷമമായ ശരീഅത്തിന്റെ അടിത്തറകളിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കുന്നു.
ശര്‍ഇലെ ശാഖാപരമായ പ്രമാണങ്ങളെയും അവയുടെ താല്പര്യങ്ങളെയും പരസ്പരം തുലനം ചെയ്തു നോക്കണം. ഇസ്ലാമിക ചൈതന്യത്തെയും ശരീഅത്തിന്റെ ലക്ഷ്യങ്ങളെയും സംരക്ഷിക്കുക എന്ന വാദപ്രകാരം ശാഖാ പരമായ പ്രമാണങ്ങളെയോ, അക്ഷര പൂജകരായി ബാഹ്യമായി ലഭ്യമാകുന്ന ധാരണകളില്‍ കുടുങ്ങി ശരീഅ ത്തിന്റെ താല്പര്യങ്ങളെയോ പൊതു ലക്ഷ്യങ്ങളെയോ അവഗണിക്കാവതല്ല.
ശാഖാവശങ്ങളെ മൗലിക തത്ത്വങ്ങളിലേക്ക് മടക്കുകയും ശരീഅത്തിന്റെ മൊത്തം താല്പര്യങ്ങളുടെ വെളിച്ചത്തില്‍ അവയെ കൈകാര്യം ചെയ്യുകയും വേണം
Add Comment