ഇസ്രയേലിന്റെ അപാര്‍തീഡ് നയങ്ങളുടെ ഭാഗമായി പടുത്തുയര്‍ത്തിയ വിഭജനമതിലിനെതിരെ നടന്നുകൊണ്ടിരിക്കുന്ന വാരാന്തപ്രതിഷേധങ്ങളുടെ പത്താംവാര്‍ഷികം ആചരിക്കുകയാണ് ഫലസ്തീന്. ഇതിനകം നടന്ന അഞ്ഞൂറിലേറെ പ്രകടനങ്ങളില്‍ ഫലസ്തീനികള്മാത്രമല്ല, അന്താരാഷ്ട്രവ്യക്തിത്വങ്ങളും ജൂതന്മാരും പങ്കെടുത്തുകഴിഞ്ഞു. ഗ്രാമങ്ങളെ പകുത്തുമാറ്റി സഞ്ചാരസ്വാതന്ത്ര്യമടക്കം ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്ന മതിലിന്റെ അലൈന്മെന്റ് മാറ്റണമെന്ന ഇസ്രയേലി ഹൈകോര്‍ട്ടിന്റെ ഉത്തരവ് പക്ഷേ, 4 വര്‍ഷത്തിനുശേഷമാണ് ഇസ്രയേലി സേന അംഗീകരിക്കാന്‍ തയ്യാറായത്. അതിനകം നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ നിരവധിജീവനുകള് പൊലിഞ്ഞു.2009 ല്‍ ടിയര്‍ഗ്യാസ് ഷെല്‍ നെഞ്ചില്‍ തുളച്ചുകയറി ബാസിം അബൂ റഹ്മ എന്ന ഫലസ്തീനി കൊല്ലപ്പെട്ടതിന്റെ വീഡിയോ ഡോക്യുമെന്ററി ‘ഫൈവ് ബ്രോകണ്‍ കാമെറാസ്’ എന്ന പേരില്‍ പിന്നീട് ഓസ്കാര്‍ നാമനിര്‍ദ്ദേശത്തിന് സമര്‍പ്പിക്കപ്പെടുകയുണ്ടായി. തൊട്ടുപിറകെ 2010 ന്റെ പുതുവര്‍ഷത്തലേന്ന് നടന്ന പ്രതിഷേധറാലിയില്ബാസിമിന്റെ സഹോദരി ജവാഹിര്‍ അബൂ റഹ്മ ടിയര്‍ഗ്യാസ് ശ്വസിച്ച് കൊല്ലപ്പെടുകയായിരുന്നു.
പ്രതിഷേധറാലികളുടെ മുന്നിരസംഘാടകരിലൊരാളായ അബ്ദുല്ലാ അബൂ റഹ്മ നിയമവിരുദ്ധ പ്രകടനങ്ങളുടെ പേരില്‍ 15മാസം ജയിലില്‍ കിടന്നു. ഇസ്രയേലി മിലിട്ടറി നിയമമനുസരിച്ച് വെസ്റ്റ്ബാങ്കില്‍ സമാധാനപരമായ പ്രതിഷേധംപോലും നിയമവിരുദ്ധമാണ്.
 സമരപരിപാടികളുടെ ചില ദൃശ്യങ്ങള്‍
സമരപരിപാടികളുടെ ചില ദൃശ്യങ്ങള്‍
1. വിഭജന മതിലിനെതിരെയുള്ള വാരാന്ത സമരപരിപാടിയുടെ ഭാഗമായി ഇസ്രയേല്‍ സൈന്യത്തിന് മുമ്പില്‍ കണ്ണാടി സ്ഥാപിക്കുന്ന ബിലിന് ഗ്രാമത്തിലെ പ്രമുഖ സമരനേതാവ് മുഹമ്മദ് അല്‍ഖാത്തിബ്. (2005 ജൂലൈ)
 2. വിഭജന മതിലിനെതിരെ സമരം ചെയ്യുന്ന ഇസ്രയേലി ആക്റ്റിവിസ്റ്റിനെ സൈന്യം ക്രൂരമായി മര്‍ദിക്കുന്നു (സെപ്റ്റംബര്‍ 2005)

 3. വിഭജന മതിലിനെതിരെയുള്ള വാരന്ത സമര പരിപാടിക്കെതിരെ ഇസ്രയേലി സൈന്യം എറിഞ്ഞ ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഫലസ്തീനിലെയും ഇസ്രയേലിലെയും ആക്റ്റിവിസ്റ്റുകള്‍ (ഒക്ടോബര്‍ 2005)

 4. സൈന്യത്തിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ മരിച്ച ബാസിം അബൂറഹ്മ വിഭജന മതിലിനെതിരെ സമരം ചെയ്യുന്ന ഇസ്രയേല്‍ ആക്റ്റിവിസ്റ്റുകള്‍ നല്കിയ പട്ടം പറത്തുന്നു. 2005 നവംബര്‍ വെസ്റ്റ്ബാങ്കില്‍ നടന്ന വാരാന്ത സമരപരിപാടിക്കിടെ പകര്‍ത്തിയ ചിത്രം

 5. മതിലിനെതിരെ 2006 ഫെബ്രുവരിയില്‍ ബിലിന് ഗ്രാമത്തില്‍ നടന്ന സമരപരിപാടിയില്‍ ഫലസ്തീനിലെയും ഇസ്രയേലിലെയും അന്തര്‍ദേശീയ തലത്തെയും സമരനേതാക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍

 6. വിഭജനമതില്‍ വഴിമാറ്റി നിര്‍മിക്കണമെന്ന ഇസ്രയേല്‍ ഹൈക്കോടതിയുടെ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഫലസ്തീന് വനിതകള്‍ ( സെപ്റ്റംബര്‍ 4, 2007)

 7. വെസ്റ്റ്ബാങ്കില്‍ നടന്ന മറ്റൊരു പ്രതിഷേധ സമരത്തിനെതിരെ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ച ടിയര്‍ഗ്യാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന ആക്റ്റിവിസ്റ്റുകള്‍ (ഫെബ്രുവരി 2009).

 8. സമരപരിപാടികളുടെ അഞ്ചാം വാര്‍ഷികത്തില്‍ വിഭജനമതിലിന്റെ ഒരു ഭാഗം ആക്റ്റിവിസ്റ്റുകള്‍ പൊളിച്ചുനീക്കുന്നു (ഫെബ്രുവരി 2010)

 9. 2010 ഫെബ്രുവരിയില്‍ നടന്ന സമരപരിപാടിക്കിടെ ‘അവതാര്‍’ വേഷത്തില്‍ പ്രതിഷേധം നടത്തുന്ന ഫലസ്തീനി ആക്റ്റിവിസ്റ്റുകള്‍

 10. സമരപരിപാടിക്കിടെ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ച ടിയര്‍ഗ്യാസ് ശ്വസിച്ച് മരണപ്പെട്ട ജവാഹിര്‍ അബൂറഹ്മ (ബസ്സാമിന്റെ സഹോദരി)യുടെ സംസ്കാര ചടങ്ങിനിടെ സഹോദരിയും ഉമ്മയുടെ ഫോട്ടോ ഉയര്‍ത്തിക്കാണിക്കുന്നു. (ജനുവരി 1, 2011)

 11. ഇസ്രയേല്‍ സൈന്യം കൊന്ന ബസ്സാമിന്റെ സ്മാരകത്തിന് മുന്നില്‍ ഉമ്മ സാബിഹ അബൂറഹ്മ (ഒക്ടോബര്‍ 4, 2013)

 12. സമരപരിപാടികളുടെ എട്ടാം വാര്‍ഷികത്തില്‍ പങ്കെടുത്ത ഫലസ്തീന് പ്രധാനമന്ത്രി സലാം ഫയ്യാദ് ഇസ്രയേലിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു

 13. ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രമായ മുദീന് ഇല്ലിറ്റിലെ കുടിയേറ്റക്കാര്‍ വിഭജനമതിലിനടുത്ത് പ്രതിഷേധം നടത്തുന്ന ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ പതാക പിടിച്ച് മുദ്രാവാക്യം മുഴക്കുന്നു (ജൂണ്‍ 28, 2013).

 14. വിഭജനമതിലിനെതിരെയുള്ള സമരപരിപാടികള്‍ ഇതിവൃത്തമാക്കി നിര്‍മിച്ച എശ്ല ആൃീസലി ഇമാലൃമ െഎന്ന ഫിലിമിന്റെ സംവിധായകനും എമ്മി അവാര്‍ഡ് ജേതാവുമായ ഇമാദ് ബര്‍നാത് വാരാന്ത സമരപരിപാടിയില്‍ പങ്കെടുത്ത് തന്റെ അവാര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്നു. (നവംബര്‍ 2013).

15. സമരത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ മതിലില്‍ ഫലസ്തീന് പതാക സ്ഥാപിക്കുന്ന യുവ ആക്റ്റിവിസ്റ്റ് (ഫെബ്രുവരി 28, 2014)

Add Comment