ന്യൂയോര്‍ക്ക്: യുഎന്നിന്റെ 74-ാമത് സുരക്ഷാസമിതി പൊതുസമ്മേളനത്തില്‍ വന്‍ശക്തിരാഷ്ട്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ലോകത്ത് ഭരണംനടത്തുന്നത് വീറ്റോപവര്‍ രാജ്യങ്ങളാണെന്ന് അദ്ദേഹം തുറന്നടിച്ചു.
‘സമ്പന്നരാജ്യങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു. അവര്‍ തന്നെ വ്യാപാരനിയമമുണ്ടാക്കുന്നു. തങ്ങളിഷ്ടപ്പെടാത്ത രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്നു. കപടജനാധിപത്യം അടിച്ചേല്‍പിക്കുന്നു. എന്നാല്‍ സ്വാധീനംകുറഞ്ഞ രാജ്യങ്ങള്‍ പ്രയാസപ്പെടുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ വന്‍ശക്തികളിലാരെങ്കിലും അതിനെ വീറ്റോ ചെയ്യുന്നു.’ മഹാതീര്‍ വ്യക്തമാക്കി.
ദാരിദ്ര്യത്തിന്റെ കാഠിന്യം കുറക്കാന്‍ യുഎന്‍ നന്നായി പരിശ്രമിക്കുന്നുവെങ്കിലും യുദ്ധങ്ങള്‍ തടയുന്നതില്‍ അത് തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Add Comment