വാഷിങ്ടണ്‍: ആറ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളവര്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനാണ് പ്രസിഡന്റ് ട്രംപിന്റെ നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.
പുതിയ ഭേദഗതിയില്‍ പറയുന്നത് വിലക്കേര്‍പ്പെടുത്തിയ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്‍, എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍ അമ്മായി, അമ്മാവന്‍, മരുമക്കള്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാന്‍,ലിബിയ, സുഡാന്‍, സോമാലിയ, സിറിയ, യെമന്‍ എന്നീ ആറ് ഇസ് ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപിന്റെ ഉത്തരവ് ഭാഗികമായി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്.
Add Comment