Global

റോഹിംഗ്യകള്‍ക്കെതിരെയുള്ള അതിക്രമം മാനവികതയ്‌ക്കെതിരായ കുറ്റമെന്ന് യു.എന്‍

ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന അതിക്രമം മനുഷ്യത്വത്തിന് എതിരായ അക്രമമായി കണക്കാക്കാമെന്ന് യു.എന്‍. മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷവിഭാഗമായ റോംഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക പീഡനം, നിര്‍ബന്ധിച്ചുള്ള ജോലിചെയ്യിപ്പിക്കല്‍ തുടങ്ങിയവ മാനവികതയ്‌ക്കെതിരായ അക്രമമായി പരിഗണിക്കാമെന്ന് യു.എന്‍ പറഞ്ഞു. 1.25 ലക്ഷം റോംഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്ന് അഭയാര്‍ഥികളായത്. 2012 ലാണ് ബുദ്ധതീവ്രവാദികള്‍ ന്യൂനപക്ഷങ്ങളായ റോംഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണവും വംശഹത്യയും നടത്തിയത്.

Topics