Global

ഉര്‍ദുഗാന്‍ – ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം

അങ്കാറ: മേയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തുര്‍ക്കി വിദേശകാര്യമന്ത്രാലയമാണ് വിവരമറിയിച്ചത്. തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കു നയിക്കാനുള്ള ഹിതപരിശോധനയില്‍ വിജയിച്ച ഉര്‍ദുഗാനെ കഴിഞ്ഞദിവസം ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിെന്റ ഭാഗമായാണ് ഉര്‍ദുഗാെന്റ അമേരിക്കന്‍ പര്യടനം എന്നാണ് റിപ്പോര്‍ട്ട്.

ബന്ധം മെച്ചപ്പെട്ടാല്‍ പട്ടാള അട്ടിമറിശ്രമത്തിെന്റ സൂത്രധാരനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനെ യു.എസ് വിട്ടുനല്‍കുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ. നാറ്റോ സമ്മേളനത്തിനു മുമ്പായി ഉര്‍ദുഗാന്‍ വാഷിങ്ടണിലെത്തുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവുസോഗ്ലു അറിയിച്ചു. കഴിഞ്ഞമാസം യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. നാറ്റോ സമ്മേളനം മേയ് അവസാനവാരം നടത്താനാണ് നിശ്ചയിച്ചത്. സമ്മേളനത്തില്‍ ട്രംപ് പെങ്കടുക്കുന്നുണ്ട്.

Topics