കൊച്ചി: മുസ് ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന് പ്രഖ്യാപിച്ച വി.എ.ച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ബി.ജെ.പി അനുഭാവി രാഹുല്‍ ഈശ്വര്‍. ഞാന്‍ ഹിന്ദുവും ഇന്ത്യക്കാരനുമാണ്. ഇന്ത്യയിലെ മുസ് ലിംകളും ക്രിസ്ത്യാനികളും ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരീ സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ് ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യവും അവരുടെ വിശ്വാസവുമെല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്. മുസ് ലിം വിമുക്ത ഇന്ത്യയല്ല, ഹിന്ദുവിനും മുസ് ലിമിനും ക്രിസ്ത്യാനിക്കും പരിപൂര്‍ണ സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കമീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയതായും കോടതിയിലേക്ക് നീങ്ങുന്നതായും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം മുസ് ലിംകളില്ലാത്ത ഇന്ത്യയാണെന്നായിരുന്നു സാധ്വിയുടെ വിവാദ പ്രസ്താവന.
Add Comment