വിവാഹവേളയില്‍ വരന്‍ വധുവിന് നല്‍കുന്ന പാരിതോഷികം. സ്ത്രീക്കാണ് മഹ്‌റിന്റെ ഉടമാവകാശം. വിവാഹക്കരാറിലെ നിര്‍ബന്ധഘടങ്ങളിലൊന്നാണ് മഹ്ര്‍. വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ വേണം. ‘മഹ്‌റില്ലാത്ത വിവാഹം സാധുവാകുകയില്ല’ . മഹ്‌റിനുകുറഞ്ഞ പരിദിയോ കൂടിയ പരിധിയോ ഇല്ല. മഹ്‌റ് പണമായോ സ്വര്‍ണമായോ മറ്റുവസ്തുക്കളായോ വിദ്യയായോ നല്‍കാം. സേവനമായും നല്‍കാമെന്ന് അഭിപ്രായമുണ്ട്. മധുവിധു കഴിഞ്ഞാല്‍ മഹ്‌റിന്റെ ഉടമാവകാശം പൂര്‍ണമായും ഭാര്യക്ക് ലഭിക്കുന്നു. എന്നാല്‍ അതിനുമുമ്പുതന്നെ മൊഴിചൊല്ലുകയാണെങ്കില്‍ മഹ്ര്‍ തിരിച്ചുനല്‍കണം. മഹ്ര്‍ ഒരു പ്രതീകമാണ്. പുരുഷന്‍ സ്ത്രീയോട് കാണിക്കുന്ന ആദരവിന്റെ സൂചനയാണത്. വസ്തു രൂപത്തില്‍ സ്ത്രീക്കുനല്‍കുന്ന നിയമപരമായ സുരക്ഷിതത്വമാണ്. മഹ്ര്‍ രണ്ടുതരമുണ്ട്.
1. മഹ്‌റുല്‍ മുസമ്മാ (സുനിശ്ചിതമായ മഹ്ര്‍)- വിവാഹക്കരാറില്‍ അസന്നിഗ്ധമായി വ്യക്തമാക്കിയത്.
2. മഹ്‌റുല്‍ മിസാല്‍ – നടപ്പുമഹ്ര്‍ (കണിശമായി നിശ്ചയിച്ചിട്ടില്ലാത്ത മഹ്ര്‍). വധുവിന്റെ കുലം, ധനം, ഗുണം എന്നിവ പരിഗണിച്ചശേഷം യോജിച്ച ഒരു തുക മഹ്‌റായി നല്‍കുന്നു. വിവാഹക്കരാറില്‍ മഹ്ര്‍ നിശ്ചയിക്കാത്ത എല്ലാ വിവാഹത്തിനും ‘മഹ്ര്‍ മിസാല്‍ ‘ ബാധകമാണ്. മഹ് ര്‍ ആയി ലഭിച്ച സ്വത്ത് സ്ത്രീക്ക് യഥോചിതം കൈകാര്യംചെയ്യാം.
Add Comment