മനുഷ്യര്‍ നിര്‍ബന്ധമായും വിട്ടകന്നുനില്‍ക്കേണ്ടതും അത് ശരീരത്തെയോ മറ്റ് ഉപയോഗവസ്തുക്കളെയോ സ്പര്‍ശിച്ചാല്‍ ആ ഇടം കഴുകിവൃത്തിയാക്കേണ്ടതുമായ രീതിയിലുള്ള വൃത്തികേടുകളെയും മ്ലേഛതകളെയുമാണ് മാലിന്യം അഥവാ നജസ് എന്ന് പറയുന്നത്. അത്തരം വസ്തുക്കള്‍ ശരീരത്തിലോ വസ്ത്രത്തിലോ നമസ്‌കരിക്കുന്ന സ്ഥലത്തോ ഉണ്ടായാല്‍ നമസ്‌കാരം സ്വീകാര്യമാവുകയില്ല.
മാലിന്യത്തിന്റെ നിറം, രുചി, ഗന്ധം എന്നിവ പൂര്‍ണമായും നീങ്ങുന്നവിധമായിരിക്കണം അത് നീക്കംചെയ്യേണ്ടത്. അങ്ങനെ നീക്കംചെയ്യുന്ന വേളയില്‍ ഉപയോഗിക്കുന്ന തുടക്കാനുള്ള വസ്തുവോ ശരീരാവയവങ്ങളോ വെള്ളത്തില്‍ മുക്കി തേക്കരുത്. അതായത് വെള്ളമൊഴിച്ചുവേണം വൃത്തിയാക്കല്‍ നടത്തേണ്ടത്. ഉദാഹരണത്തിന് തറയില്‍ കാഷ്ഠമോ, ഇറ്റുവീണ രക്തമോ, മൂത്രമോ, ഛര്‍ദ്ദിയവശിഷ്ടങ്ങളോ ഉണ്ടെങ്കില്‍ അത് നീക്കംചെയ്തുവേണം അവിടം വെള്ളമൊഴിച്ച് കഴുകേണ്ടത്.
അല്ലാഹു കല്‍പിക്കുന്നു: ‘നിന്റെ വസ്ത്രം ശുദ്ധീകരിക്കുക'(മുദ്ദസിര്‍ : 4)
മറ്റൊരിടത്ത് ഇങ്ങനെ കാണാം: ‘പശ്ചാത്തപിക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും സ്‌നേഹിക്കുന്നു. (മാലിന്യങ്ങളില്‍നിന്ന് ) ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ സ്‌നേഹിക്കുന്നു'(അല്‍ബഖറ 222).
നബിതിരുമേനി (സ) പറഞ്ഞു: സത്യവിശ്വാസത്തിന്റെ (ഈമാന്‍) പകുതിയാണ് ശുചിത്വം.
Add Comment