മിഷിഗണ്‍ : വിശ്വാസ സ്വാതന്ത്ര്യമടക്കമുള്ള ജനാധിപത്യ മൗലികാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് മേനി നടിക്കുന്ന അമേരിക്കയിലെ സ്റ്റെര്‍ലിങ് ഹൈറ്റ്സ് പട്ടണത്തില്‍നിന്ന് മുസ്ലിം വിവേചനത്തിന്റെ മറ്റൊരു വാര്‍ത്ത. സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ അംഗങ്ങള്‍ ഏകപക്ഷീയമായി പള്ളിനിര്‍മാണത്തിന് അനുമതി നിഷേധിച്ചതായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതെത്തുടര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിലിനെതിരെ കോടതികയറിയിരിക്കുകയാണ് പ്രദേശവാസികളായ മുസ്ലിംകള്. സംഭവം കടുത്ത ഇസ്ലാംവിരോധമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
കൗണ്‍സിലംഗങ്ങളുടെ ഇ-മെയില്‍ ചോര്‍ന്നതോടെയാണ് പള്ളിനിര്‍മാണം വിലക്കിയതിനുപിന്നില് നേരത്തേ വിശദീകരിക്കപ്പെട്ടപോലെ ഗതാഗതതടസ്സമല്ല കാരണമെന്ന് പ്രദേശവാസികള്‍ക്ക് മനസ്സിലായത്. പള്ളി നിര്‍മാണത്തിന് മുന്‍കയ്യെടുക്കുന്നവര്‍ ‘ഭീകരവാദികളാ’ണെന്ന റിപോര്‍ട്ടാണ് കൗണ്‍സിലിലെ ചിലര്‍ നല്‍കിയത്.
‘വിവേചനമുണ്ടായെന്ന ആരോപണത്തില്‍ നീതിന്യായവിഭാഗവും യുഎസ് അറ്റോര്‍ണി ഓഫീസും വെവ്വേറെ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണ്’ യുഎസ് അറ്റോര്‍ണിയായ ബാര്‍ബറ മക് ക്വാഡ് പറഞ്ഞു.
Add Comment