Kerala

മുസ്‌ലിം ആയതിനാല്‍ വിമാനത്താവളത്തില്‍ തടയപ്പെട്ടതായി മാമുക്കോയ

മുസ്‌ലിം ആയതിനാല്‍ താന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും നാലു മണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയയുടെ വെളിപ്പെടുത്തല്‍.

‘അന്ന് വിമാനത്താവളത്തില്‍ നാലു മണിക്കൂറാണ് തടഞ്ഞുവെച്ചത്. മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് ആ സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നത്. എന്നിട്ടാണീ ദുരനുഭവം. എവിടെ പോയാലും ഇങ്ങനെയൊക്കെ അനുഭവിക്കണം.’ മാമുക്കോയ പറയുന്നു.

‘മഹാനായ അബ്ദുല്‍ കലാമിനു വരെയുണ്ടായില്ലേ ഇത്തരം അനുഭവം. ഒബാമ വരെ അവസാനം മാപ്പുചോദിച്ചില്ലേ ? എന്താണിതിന്റെയൊക്കെ അര്‍ത്ഥം ? പാസ്‌പോര്‍ട്ടില്‍ മുസ്‌ലിം പേരായതുകൊണ്ട് മാത്രമായിരുന്നു ഇതെന്നും’ അദ്ദേഹം വ്യക്തമാക്കി.

Topics