1. പുരുഷന് സ്ത്രീയെ ആദരിക്കുന്നുവെന്നതാണ് മഹ്ര്‍ ഏവരെയും ബോധ്യപ്പെടുത്തുന്ന വസ്തുത. സ്ത്രീ ആരെയെങ്കിലും തേടിയിറങ്ങുകയല്ല, മറിച്ച് പുരുഷന്‍ അവളെ കിട്ടാന്‍ പരിശ്രമിക്കുകയാണ്. അതിനായി അവന്‍ ധനംചെലവഴിക്കുന്നു.
ഇസ്‌ലാമിനന്ന്യമായ മറ്റു സമുദായ-സാംസ്‌കാരികസമ്പ്രദായങ്ങളില്‍ പുരുഷനെ ലഭിക്കാനായി സ്ത്രീക്ക് ധനം കൊടുക്കേണ്ടിവരുന്നു. ഇന്ത്യയിലും പാകിസ്താനിലും മുസ്‌ലിംസമൂഹത്തില്‍പോലും ഈ ദുഷിച്ച സമ്പ്രദായം വ്യാപകമാണ്. സ്ത്രീയുടെ രക്ഷിതാക്കളെയും കുടുംബത്തെയും അങ്ങേയറ്റം ദ്രോഹിക്കുകയാണ് അതുവഴി ചെയ്യുന്നത്. അധികകുടുംബങ്ങളും തങ്ങളുടെ പെണ്‍മക്കളെ വിവാഹംകഴിപ്പിച്ചയക്കാന്‍ തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുതുലക്കുന്നു. അങ്ങനെ രക്ഷിതാക്കള്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട് നരകതുല്യമായ അവസ്ഥയിലെത്തിച്ചേരുന്നു.
2. പുരുഷന്‍ സ്ത്രീയോട് അതിയായ സ്‌നേഹവും താത്പര്യവും മഹ്ര്‍ നല്‍കുന്നതിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്‍ അവള്‍ക്ക് തികഞ്ഞ സന്തോഷത്തോടെയാണ് അത് നല്‍കുന്നത്. ചിലര്‍ അതിനെ അവള്‍ക്ക് നല്‍കുന്ന കൂലിയായി ആരോപിക്കാറുണ്ട്. അത് വാസ്തവമല്ല. ഖുര്‍ആന്‍ പറയുന്നു:’സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ സുഖമായി തിന്നുകൊള്ളുക'(അന്നിസാഅ് 4).
3. വിവാഹം കാര്യഗൗരവമുള്ള കരാറാണെന്ന് അത് ബോധിപ്പിക്കുന്നു. കളിതമാശയായി പുരുഷന്‍ ഏര്‍പ്പെടുന്ന ഒന്നല്ല വിവാഹം. ഇന്ന് ഒരുവളെ വിവാഹംചെയ്ത് നാളെ ഉപേക്ഷിക്കുകയും മറ്റന്നാള്‍ പുതിയൊരുത്തിയെ വിവാഹംകഴിക്കുക രീതി അഭികാമ്യമല്ലല്ലോ.
പുരുഷന്‍ തന്റെ സമ്പത്ത് ചെലവഴിക്കുന്നത്, സ്ത്രീയെ അന്വേഷിക്കുന്നത് അവളുമായി ദാമ്പത്യബന്ധം സ്ഥാപിക്കുന്നതിനുള്ള അവന്റെ ഗൗരവസമീപനത്തിന് തെളിവാണ്. പുരുഷന്‍ വിവാഹംകഴിക്കുകയും ദാമ്പത്യജീവിതം ആരംഭിക്കുകയുംചെയ്യുന്നതിനുമുമ്പ് ചില ഫീസുകളും അഡ്വാന്‍സുകളും നല്‍കുന്നത് വിവാഹത്തിന്റെ കാര്യഗൗരവത്തെ തെളിച്ചുകാട്ടുന്നു. അതിനാലാണ് വിവാഹംകഴിച്ച് ശാരീരികബന്ധം പുലര്‍ത്തുംമുമ്പ് വിവാഹമോചനം ചെയ്താല്‍ മഹ്‌റിന്റെ പകുതി അവള്‍ക്ക് കൊടുക്കണമെന്ന് ഇസ്‌ലാം നിബന്ധനവെച്ചത്. വിവാഹമെന്ന ബലിഷ്ഠമായ കരാറിനെയും വിശുദ്ധമായ ദാമ്പത്യത്തെയും ബഹുമാനിക്കാന്‍ വേണ്ടിയാണത്. ‘അഥവാ, ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയും നിങ്ങളവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ കയ്യിലാണോ അയാള്‍ 90 വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലുമാണിത് ‘(അല്‍ബഖറ 237).
4. കുടുംബത്തിന്റെ നിയന്ത്രണാധികാരം ഇസ്‌ലാം പുരുഷനിലാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ത്രീയെക്കാള്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പുരുഷന് പ്രകൃത്യാതന്നെ കഴിവുള്ളതിനാലും കുടുംബമെന്ന സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ അവന് പ്രാപ്തിയുള്ളതിനാലും തനിക്ക് ലഭിച്ച ഈ സ്ഥാപനത്തിന്റെ പേരില്‍ ഒരു ഫീസ് ചുമത്തിയിരിക്കുകയാണ്. അങ്ങനെയാകുമ്പോള്‍ ആ സ്ഥാപനം തകര്‍ക്കാന്‍ അവന്‍ തുനിയുകയില്ല. കാരണം അവനാണല്ലോ പൈസ ചെലവിട്ട് അത് സ്ഥാപിച്ചിരിക്കുന്നത്. അത് തകരുമ്പോള്‍ അവന്റെ തലയില്‍തന്നെയാണത് പതിക്കുക. അല്ലാഹു പറയുന്നു:’പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത് ‘(അന്നിസാഅ് 34).
Add Comment