Global

പ്രമുഖ നൈജീരിയന്‍ നടി ഇസ് ലാമിലേക്ക്

ലാഗോസ്: നൈജീരിയന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പ്രമുഖയായ ഒരു നടി ഇസ് ലാമിലേക്ക്. നൈജീരിയയിലെ അകാദമി ഓഫ് ഇസ് ലാമിക് പ്രൊപഗേഷനില്‍ വിദ്യാഭ്യാസം നേടിയ ലോല അലാഓ ആണ് തന്റെ ഇസ് ലാം സ്വീകരണം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ശഹാദത്ത് ചൊല്ലി ഇസ് ലാമിലേക്ക് കടന്നുവന്ന അലാഒ, റോദിയത്ത് എന്ന് പേര്‍ സ്വീകരിച്ചതായും അകാദമിയിലെ ടീച്ചറായ അദിപ്പോ യൂസുഫ് വ്യക്തമാക്കി. ഇതിന് മുമ്പ് പ്രമുഖ അഭിനേത്രികളായ ലിസ്സി ആഞ്ചറിന്‍, ഫാതിയ ബള്‍ഗണ്‍ എന്നിവരും ഇസ് ലാം സ്വീകരിച്ച് ഹജ്ജ് നിര്‍വഹിച്ചിരുന്നു.

Topics