ലണ്ടന്‍: വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തില്‍ ഫലസ്തീന് നരക യാതനയെക്കുറിച്ചുസംസാരിച്ചതിന് സോഷ്യല്‍മീഡിയയില്‍ വിദ്യാര്‍ഥിനിക്കുനേരെ ശകാരവര്‍ഷം. സംഭവത്തെ ‘ സ്പീക് ഔട്ട് ചലഞ്ച് ‘പ്രസംഗമത്സരത്തിന്റെ സംഘാടകരായ ജെപിഫൗണ്ടേഷന് അപലപിച്ചു.
ലണ്ടനിലെയും സമീപപ്രദേശമായ എസ്സക്സിലെയും വിദ്യാര്‍ഥികള്‍ക്കായാണ് ജെപിഫൗണ്ടേഷന് പ്രസംഗമത്സരം സംഘടിപ്പിച്ചത്. അതില്‍ സംസാരിച്ച ലിയാനെ മുഹമ്മദ് തന്റെ ജന്മനാടായ ഫലസ്തീനുവേണ്ടി സംസാരിച്ചു. സംഘാടകര്‍ അത് സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് അസഭ്യവര്‍ഷങ്ങളുമായി സയണിസ്റ്റനുകൂലികള് രംഗത്തുവരികയായിരുന്നു. എന്നാല്‍ അതിനെ എതിര്‍ത്തുകൊണ്ട് നിരവധിപേര്‍ ലിയാനെക്ക് പിന്തുണ അറിയിക്കുകയുണ്ടായി.
‘മുതിര്‍ന്നവരില്‍ നിന്ന് ഇത്രമാത്രം വിദ്വേഷജനകമായ പ്രതികരണങ്ങളോ? ഞാന്‍ ഒരു പതിനഞ്ചുകാരിയാണ്. ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു’സോഷ്യല്‍ മീഡിയ പ്രതികരണത്തില്‍ അത്ഭുതസ്തബ്ധയായ ലിയാന് ട്വീറ്റുചെയ്തു.
Add Comment