ആലുവ: ആര്‍ത്തിയുടെയും നെറികേടിന്റെയും യാന്ത്രികതയുടെയും ഭ്രാന്തന്‍ലോകത്ത് മാനവതയെ പണമുണ്ടാക്കുന്ന യന്ത്രമാക്കുന്നതിനുപകരം ദൈവത്തെയും മനുഷ്യരെയും ജീവിതത്തെയും തിരിച്ചറിയുന്ന മൂല്യങ്ങള്‍ പ്രദാനംചെയ്യുന്നതാകണം വിദ്യാഭ്യാസമെന്ന് പ്രമുഖസാഹിത്യകാരന്‍ കെ.പി. രാമനുണ്ണി വ്യക്തമാക്കി. ആലുവ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
‘വിവരത്തേക്കാള്‍ പ്രദാനം മനുഷ്യനെന്ന നിലയിലുള്ള ആത്മീയ -വൈകാരിക ഉള്ളടക്കമാണെന്ന് ആധുനികമനശാസ്ത്രം വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തോടും ജീവിതത്തോടും മനുഷ്യരോടുമുള്ള ഒരു വ്യക്തിയുടെ മനോഭാവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നിടത്താണ് വിദ്യാഭ്യാസം ഫലപ്രദമാകുന്നത്. ദൈവത്തെയും മാനവതയെയും പ്രപഞ്ചത്തെയും സ്‌നേഹിക്കാനും അതുവഴി തിരികെ സ്‌നേഹിക്കപ്പെടാനുമുള്ള അര്‍ഹത ഇന്നത്തെ തലമുറ തെളിയിക്കേണ്ടതുണ്ട്. അതിന് അവരെ സഹായിക്കുക വസ്തുതാപഠനത്തിന് പകരം മാനവികവിഷയങ്ങളിലുള്ള പഠനമായിരിക്കും ‘ അദ്ദേഹം വിശദമാക്കി.
Add Comment