Global

ഒളിമ്പിക്‌സിന് മുന്നോടിയായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍

ടോക്കിയോ: 2020 ഒളിമ്പിക്‌സിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മുസ് ലിം പള്ളി നിര്‍മിച്ച് ജപ്പാന്‍ വാര്‍ത്തകളില്‍ നിറയുന്നു. ഒളിമ്പിക്‌സിന് എത്തുന്നവര്‍ക്ക് പ്രാര്‍ഥനക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് സഞ്ചരിക്കുന്ന പളളിയെന്ന ആശയവുമായി ജപ്പാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരേ സമയം അമ്പത് പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ട്രക്കാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. യാഷു പ്രൊജക്റ്റ് എന്ന കമ്പനിയാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ മുസ് ലിം പള്ളിട്രക്ക് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സിന് മുമ്പ് കൂടുതല്‍ ട്രക്കുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം

Topics