ഉറക്കമുണര്‍ന്നാല്‍

ഉറക്കമുണര്‍ന്നാല്‍

اَلْحَمْدُ لِلّهِ الّذِي أَحْيَانَا
بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورْ

: (البخاري :٢٣١٢
ومسلم:٢٧١١)

“അല്‍ഹംദു-ലില്ലാഹി-ല്ലദീ
അഹ്യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി-ന്നുശൂര്‍”

“നമ്മുടെ ആത്മാവിനെ (ഉറക്കില്‍) എടുത്ത ശേഷം തിരിച്ചുതന്ന അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവനിലേക്കാണ് നമ്മുടെ പരലോക വിചാരണക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്.”

لاَ إِلَهَ إِلاَّ اللهُ
وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ
شَيْءٍ قَدِيرْ. سُبْحَانَ اللهِ ، وَالْحَمْدُ لله ، وَلاَ إِلَهَ إِلاَّ اللهُ ،
وَاللهُ أَكْبَرْ ، وَلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ
الْعَظِيمِ

:(البخاري:١١٥٤ سنن الترمذي:٣٤١٤)

“ലാ-ഇലാഹ ഇല്ല-ല്ലാഹു
വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അലാ
കുല്ലി ശയ്ഇന്‍ ഖദീര്‍. സുബ്ഹാനല്ലാഹി, വല്‍-ഹംദുലില്ലാഹി, വ ലാ-ഇലാഹ
ഇല്ല-ല്ലാഹു, വല്ലാഹു അക്ബര്‍. വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യുല്‍അളീം” 

“യഥാര്‍ത്ഥത്തില്‍
അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം
അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും
കഴിവുമുള്ളവനാണ്! അല്ലാഹു എത്രയധികം പരിശുദ്ധന്‍! എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്.
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക്
അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. പരമോന്നതനും
അതിമഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല.” 

ശേഷം പറയുക : 

اَللّهُمَّ اغْفِرْ لِي

:(البخاري:١١٥٤ وصححه الألباني في سنن
الترمذي:٣٤١٤)

“അല്ലാഹുമ്മ-ഗ്ഫിര്‍ലീ” (“റബ്ബേ! എനിക്ക് പൊറുത്തുതരേണമേ)”

എന്നാല്‍ അല്ലാഹു
അവന് പൊറുത്ത് കൊടുക്കുന്നതാണ്. ശേഷം പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം ലഭിക്കുന്നതുമാണ്.
എഴുന്നേറ്റ് വുളു എടുത്ത് (തഹജ്ജുദ്, സുന്നത്ത്)
നമസ്കരിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതുമാണ്.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured