Global

ഫെന്‍സിങും ഫാസ്റ്റിങും: ഒരു അമേരിക്കന്‍ ഒളിംപ്യന്‍ വനിതയുടെ റമദാന്‍ വിശേഷങ്ങള്‍

അമേരിക്കയുടെ ആദ്യത്തെ ശിരോവസ്ത്രധാരിയായ ഫെന്‍സിങ് താരവും ഒളിംപ്യന്‍ വനിതയുമായ ഇബ്തിഹാജ് മുഹമ്മദിന് റമദാനിലെ നോമ്പുകാലം പരിശീലനമുറകളുടെ കാലം കൂടിയാണ്. നോമ്പിന്റെ അവശതകള്‍ ബാധിക്കാതെ 2016ലെ ഒളിംപിക്‌സിന് വേണ്ടിയുള്ള തയാറെടുപ്പിലാണിപ്പോള്‍ ഇബ്തിഹാജ്. എന്റെ വിശ്വാസവും ആദര്‍ശവുമാണ് എനിക്ക് വലുത്. അതിനാണ് ഞാന്‍ മുഖ്യപരിഗണന നല്‍കുന്നത്. അതിനാല്‍ റമദാനിലെ നോമ്പും അതിലെ പരിശീലനവും എങ്ങനെ എന്ന ചോദ്യമേ ഉദിക്കുന്നില്ല – ഇബ്തിഹാജ് വ്യക്തമാക്കുന്നു.

അര്‍ധരാത്രി വരെ രാത്രിനമസ്‌കാരത്തില്‍ കഴിഞ്ഞുകൂടാറുണ്ട്. അത് തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും പ്രഭാതത്തിലെ കൃത്യങ്ങള്‍ക്ക് യാതൊരു കോട്ടവു തട്ടാറില്ല. വ്രതം ആര്‍ക്കും അത്ര എളുപ്പമല്ല. എന്നല്ല, എളുപ്പത്തില്‍ ചെയ്യാന്‍ വേണ്ടിയല്ല വ്രതം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് – ഇബ്തിഹാജ് അഭിപ്രായപ്പെടുന്നു.
എന്റെ പരിശ്രമങ്ങള്‍ അത്ര വലുതാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ഒരു ദിവസത്തിലും വെള്ളവും ആഹാരവും ലഭിക്കാത്ത ഒരുപാട് ആളുകളുണ്ടിവിടെ. എന്നാല്‍ സൂര്യനസ്തമിച്ചാല്‍ എനിക്ക് അത് ലഭിക്കുന്നുണ്ടല്ലോ. അതിനാല്‍ ഞാന്‍ എന്നും രക്ഷിതാവിനോട് കൃതജ്ഞതയുള്ളവളാണെന്നും അവര്‍ വ്യക്തമാക്കി.

Topics