യങ്കൂണ്‍: ആയിരങ്ങളുടെ നരമേധത്തിനും പതിനായിരങ്ങളുടെ പലായനത്തിനും വഴിതെളിച്ച് രാജ്യത്തൊട്ടാകെ മുസ്‌ലിംകള്‍ക്കെതിരില്‍ വിദ്വേഷവുമായി പ്രവര്‍ത്തിക്കുന്ന മ്യാന്‍മറിലെ തീവ്രബുദ്ധസംഘടനയായ മാ ബാ താ കുട്ടികള്‍ക്കായി സ്‌കൂള്‍ ആരംഭിച്ചു. പൂര്‍ണമായും ബുദ്ധവിശ്വാസികളായ വിദ്യാര്‍ഥികള്‍ക്കുമാത്രം പ്രവേശനം നല്‍കുന്ന ഹൈസ്‌കൂള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച് മ്യാന്‍മര്‍ ഗവണ്‍മെന്റിനെ ആശങ്കയറിയിച്ചിട്ടുണ്ട്.
രാജ്യത്ത് 90 ശതമാനം സാക്ഷരത നിലനിര്‍ത്തുന്നതില്‍ ബുദ്ധസന്ന്യാസി ആശ്രമങ്ങളുടെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസമാണ് നൂറ്റാണ്ടുകളായി മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. അവിടങ്ങളില്‍ ബുദ്ധമതം പഠിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ഥികളില്‍ എല്ലാ വിഭാഗക്കാരും ഉണ്ടെന്നും മധ്യമണ്ടാലായിലെ സിഞ്ചായിങ് ടൗണ്‍ഷിപ്പിലുള്ള ഊയിന്റാ ആശ്രമസ്‌കൂളിന്റെ അധികാരികളിലൊരാളായ അശിന്‍ മഗായിന്ദ വ്യക്തമാക്കുന്നു.
5.7 ഏക്കറില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള മഹാവ് തഡര്‍ ഹൈസ്‌കൂളിന് പക്ഷേ മാ ബാ തായുമായി ബന്ധമില്ലെന്നാണ് സംഘടനാവക്താവ് തുറെന്‍ സോ പറയുന്നത്. പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുപണികഴിപ്പിച്ചിട്ടുള്ള അഞ്ചുനില സ്‌കൂളിനെ ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് സഹായിക്കുന്ന സായാദാവ് എന്ന വ്യക്തിയുടെ സ്വപ്‌നപദ്ധതിയെന്നാണ് വക്താവ് വിശേഷിപ്പിച്ചത്.
Add Comment