പ്രവാചകന്‍ ചരമം പ്രാപിച്ചത് പിന്‍ഗാമിയെ നിശ്ചയിക്കാതെയായിരുന്നു. ഇസ് ലാമികരാഷ്ട്രത്തിന്റെ മൗലികസ്വഭാവങ്ങളും സവിശേഷതകളും കര്‍മപഥത്തിലൂടെ കാണിച്ചുകൊടുക്കുകയല്ലാതെ ഗവണ്‍മെന്റ് രൂപവത്കരണത്തിന്റെ ഒരു നിശ്ചിതരൂപം അവിടുന്ന് കാണിച്ചുകൊടുക്കുകയുണ്ടായില്ല. അതുവഴി സ്ഥലകാലസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഏത് സംവിധാനവും സ്വീകരിക്കാനുള്ള വിപുലമായ സാധ്യതയ്ക്ക് അംഗീകാരവും സാധുതയും നല്‍കുകയാണ് പ്രവചാകന്‍ ചെയ്തത്. അതേയവസരത്തില്‍ രാജ്യവാഴ്ചക്കും പാരമ്പര്യവാഴ്ചക്കും യാതൊരുപഴുതും നല്‍കിയിട്ടില്ല എന്ന വസ്തുതയും ശ്രദ്ധേയമാണ്.
നബിയുടെ പിന്‍ഗാമിയായ ഖലീഫാ അബൂബക്‌റിന്റെ സ്ഥാനാരോഹണം നടന്നത് നാമനിര്‍ദ്ദേശത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് മുഖേനയായിരുന്നു. രാഷ്ട്രത്തലവനടക്കം രാജ്യത്തിന്റെ ഭരണസാരഥികളെ തെരഞ്ഞെടുക്കുന്നത് ഒരു സാമൂഹികബാധ്യതയാണ്. സമുദായനേതാക്കള്‍, മേലധികാരികള്‍, മതപരവും രാഷ്ട്രീയവും സാമൂഹികവും നിയമപരവും ഭരണപരവും ശാസ്ത്ര-സാങ്കേതിക പരവുമായ മേഖലകളില്‍ കഴിവും പ്രാവീണ്യവുമുള്ളവരുള്‍പ്പെട്ട ഉന്നതാധികാരസമിതിയാണ് അതിന് ചുമതല വഹിക്കേണ്ടത്. ഇന്നത്തെ പാര്‍ലമെന്റിന്റെ സ്ഥാനമാണ് ഈ ഉന്നതാധികാരസഭക്കുള്ളത്. ജനങ്ങളെ പ്രതിനിധീകരിച്ച് ഖലീഫയെ അധികാരത്തില്‍ അവരോധിക്കുന്നത് ഈ സഭയാണ്. ഇവരുടെ വിശ്വാസം നിലനില്‍ക്കുകയും ജനതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന കാലത്തോളം ഖലീഫക്ക് നേതൃത്വത്തില്‍ തുടരാം. ഇതരഭരണവ്യവസ്ഥകളില്‍നിന്ന് വ്യത്യസ്തമായി ഖലീഫ മതകാര്യങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും നേതൃത്വം നല്‍കുന്നു.
Add Comment