ദിക് ര്‍ - ദുആ

വൈകുന്നേരങ്ങളിലെ പ്രാര്‍ഥന

أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر

‘അംസയ്‌നാ വ അംസല്‍ മുല്‍കു ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദിഹി ലൈലത്തി വ ഖൈറ മാ ബഅ്ദഹാ, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദിഹി ലൈലത്തി വ ശര്‍റി മാ ബഅ്ദഹാ, റബ്ബി അഊദുബിക മിനല്‍ കസ് ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.’

ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചു, വൈകുന്നേരത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! റബ്ബേ! നാഥാ! ഈ രാതിയിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു.ഇതിന് ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാതിയിലെ തിന്മകളില്‍ നിന്നും ഇതിന് ശേഷമുള്ളതിലെ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ

‘അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ ഗഹ്ദിക വ വഗ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാസ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത.’
‘അല്ലാഹുവേ! നീയാണ് എന്റെ റബ്ബ് (സ്രഷ്ടാവും, സംരക്ഷകനും, അന്നം നല്‍കുന്നവനും, രക്ഷിതാവും), യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. (അതിന് ശരിയാംവണ്ണം നന്ദി കാണിക്കാതെയും മറ്റും) ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല.’

Topics