വാഷിങ്ടണ്‍: പട്ടാള അട്ടിമറിയിലൂടെ ഈജിപ്തില്‍ അധികാരത്തിലേറിയ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നടപടികളെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2013ല്‍ പ്രസിഡന്റ് പദത്തിലെത്തിയശേഷം ഇതാദ്യമായി വൈറ്റ്ഹൗസ് സന്ദര്‍ശിക്കാെനത്തിയ അല്‍സീസിയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിെന്റ പ്രസ്താവന.
അല്‍സീസി തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ അമേരിക്ക നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. ഈജിപ്തില്‍ സീസിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിെന്റ സന്ദര്‍ശനത്തിെനതിരെ അമേരിക്കയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ നടത്തുന്നതിനിടെയാണ് ട്രംപ് ഈജിപ്ത് വിഷയത്തില്‍ നിലപാട് വിശദമാക്കിയത്.
ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ 2013ല്‍ അട്ടിമറിച്ച സീസിയുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അല്‍സീസിയെ വിമര്‍ശിച്ച അദ്ദേഹം ഈജിപ്തിനുള്ള സൈനികസഹായം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ കക്ഷികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയും ഒബാമ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അമേരിക്കയുടെ ഈ നിലപാടില്‍നിന്നുള്ള മാറ്റമായിട്ടാണ് ട്രംപിെന്റ പ്രസ്താവനയെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
തീവ്രവാദത്തിനെതിരായ ട്രംപിെന്റ പ്രവര്‍ത്തനങ്ങളെ സ്വാഗതംചെയ്യുമെന്ന് അല്‍സീസിയും വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ വിവിധ പ്രശ്‌നങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഈജിപ്തിെന്റ മധ്യസ്ഥശ്രമമായിരുന്നു മറ്റൊരു ചര്‍ച്ചാവിഷയം. സിനായ് പോലുള്ള മേഖലകളില്‍ സായുധസംഘങ്ങളുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൈനികസഹായം പുനഃസ്ഥാപിക്കണമെന്ന് അല്‍സീസി വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Add Comment