ശാരീരികപ്രശ്‌നങ്ങള്‍ ഭാവിപങ്കാളിയോട് വെളിപ്പെടുത്തണോ?

ചോ: ജീവിതപങ്കാളികള്‍ എല്ലാം വിശ്വസ്തതയോടെ പങ്കുവെക്കുന്ന ബലിഷ്ഠമായ കരാറാണല്ലോ വിവാഹം. അതിനാല്‍ ജീവിതപങ്കാളികളിരുവരും വഞ്ചനാത്മകമായ രഹസ്യങ്ങളില്ലാതെ കഴിയേണ്ടവരാണല്ലോ. അതനുസരിച്ച് ശരീരഭാഗങ്ങളിലുള്ള മറുക് , മറ്റുപാടുകള്‍ എന്നിവയെ സംബന്ധിച്ച് പങ്കാളിയോട് പറയേണ്ടതില്ലേ? ———————– ഉത്തരം: നിസ്സാരമെന്ന ഗണത്തില്‍ മറ്റുള്ളവര്‍ പെടുത്തിയേക്കാവുന്ന ഇത്തരംസംശയങ്ങള്‍ ഉന്നയിച്ചതിന് അഭിനന്ദനങ്ങള്‍. ജീവിതപങ്കാളികള്‍ തമ്മിലുള്ള ലൈംഗികാകര്‍ഷണത്തിന് തടസ്സംസൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ ശാരീരികവൈകല്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് ഭാവിപങ്കാളിയോട് വെളിപെടുത്താം. എന്നാല്‍ ശാരീരികമായോ മാനസികമായോ യാതൊരുപ്രശ്‌നവുംസൃഷ്ടിക്കാത്ത ബാഹ്യശരീരപ്രകൃതികളെ (ഉദാ: മറുക്, കാക്കപ്പുള്ളി, മുറിപ്പാട്…) പറ്റി വെളിപ്പെടുത്തേണ്ടതില്ല. പലപ്പോഴും അത്തരം […]
വ്രതവും ജൈവതാളവും (റമദാനിലെ നോമ്പ് ആരോഗ്യകരമോ? – 2)

ചെറുപ്പംതൊട്ടേ നോമ്പനുഷ്ഠിക്കുന്ന മുസ്‌ലിംകളെസംബന്ധിച്ചിടത്തോളം ശരീരാപചയപ്രവര്‍ത്തനങ്ങളില്‍ ദൈനംദിന-വാര്‍ഷിക-ഋതുചാക്രിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഏതവസ്ഥയോടും അനുകൂലമായി പ്രതികരിക്കാന്‍ ശരീരം തയ്യാറാകുന്നു. (നോമ്പ് ഓരോ ഋതുക്കള്‍ മാറിയാണ് കടന്നുവരുന്നതെന്നതാണ് അതിനുകാരണം).
‘തോറയേക്കാള്‍ യുക്തിഭദ്രം ഖുര്‍ആന്‍’

എന്റെ പേര് ജേസിയന്‍ ഫാരെസ്. ഹിബ്രോണിലെ അല്‍ ഫാരെസ് കുടുംബത്തിലാണ് ജനനം. പിതാവ് ലബനീസും മാതാവ് സ്പാനിഷ് വംശജയുമായിരുന്നു. പിതാവിന്റെ മാതാപിതാക്കള്‍ ഭക്തരായ മുസ് ലിംകളായിരുന്നുവെങ്കിലും അദ്ദേഹത്തിന് യാതൊരു മതബോധവുമുണ്ടായിരുന്നില്ല. ഒരുവേള ഇത്തരത്തില്‍ ഒരു മകനുണ്ടായതില്‍ അവര്‍ ഖേദിച്ചുണ്ടായിരിക്കണം. അമേരിക്കയിലെ ഒന്നാംതലമുറ സന്താനത്തില്‍പെട്ടവനായിരുന്നു ഞാന്‍. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ജനിച്ചത് പ്രത്യേകിച്ചെന്തെങ്കിലും മതബോധമില്ലാതെയാണ്. വെറും അമേരിക്കന്‍ കുട്ടികളായി ഞങ്ങള്‍ ജീവിച്ചു.
പരിസ്ഥിതി: മുസ്‌ലിം-ക്രൈസ്തവ ജനതകള്‍ ചെയ്യേണ്ടത്

ഈയിടെ മതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോപ്പ് ബിഷപ്പുമാര്‍ക്ക് സര്‍ക്കുലര്‍ അയക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ മതവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച സംസാരത്തിന് ഏറെ അവസരമൊരുക്കുന്നുണ്ട് ആ സര്‍ക്കുലര്‍ എന്നതാണ് വാസ്തവം. കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്ന വിഷയത്തില്‍ ‘ശൂന്യദശാബ്ദ’ത്തിലാണ് നാമുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, ഒന്നുകില്‍ നാം മാറ്റത്തിന് തയ്യാറാകുക; അല്ലെങ്കില്‍ നാശത്തിന് വഴിപ്പെടുക.ലോകത്തുള്ള സകലസംസ്‌കാരങ്ങളും പ്രകൃതിനശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച വേലലാതികളും ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത് കണ്ടെത്തി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ആരായാന്‍ കഴിയുമോ എന്നതേ നമ്മുടെ മുമ്പില്‍ ബാക്കിയുള്ളൂ. ഈയൊരു ഘട്ടത്തിലാണ് ‘ഭൂമിയിലെ […]
റമദാനില്‍ മാറിക്കിടക്കുന്ന ഭാര്യ

ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. എന്തുചെയ്യണം ? ————————— ഉത്തരം: സാധാരണയായി, ക്ഷമാശീലം കുറഞ്ഞ ദമ്പതികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യസംഘര്‍ഷത്തിന് വഴിയൊരുക്കുന്ന മാസമാണ് റമദാന്‍. അതിന് കാരണം, മൊത്തം ദിനചര്യകളുടെ സമയക്രമം മാറുന്നതാണ്. അതിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തിരക്ക്, പരസ്പര സമ്പര്‍ക്കമില്ലായ്മ എന്നിവ കൂട്ടത്തില്‍ പെടുന്നു. ഭാര്യയുടെ പെരുമാറ്റത്തിനുപിന്നിലെ കാരണമാണ് കണ്ടുപിടിക്കേണ്ടത്. റമദാനില്‍ ശാരീരികബന്ധം അനുവദനീയമല്ലെന്ന തെറ്റുധാരണ അവര്‍ക്കുണ്ടോയെന്നറിയണം. രാത്രികളില്‍ അതിന് വിലക്കില്ലെന്ന […]
റമദാനിലെ നോമ്പ് ആരോഗ്യകരമോ ? (1)

റമദാന്റെ പകലുകളില്‍ അന്നപാനീയമൈഥുനങ്ങള്‍ ഉപേഷിച്ച് ദൈവസ്മരണയില്‍ മുഴുകുന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ പ്രത്യക്ഷഭാവം. എങ്കിലും ദൈവസ്മരണയ്ക്കും ജീവിതവിശുദ്ധിക്കും ഈ രീതിയില്‍ പട്ടിണികിടക്കേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ട്. അവ വര്‍ജിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നവര്‍ കരുതുന്നു. ഇതരആശയാദര്‍ശങ്ങളില്‍ പെട്ടവരില്‍ ചിലര്‍ അക്കാര്യംപറഞ്ഞ് നോമ്പിനെ വിമര്‍ശിക്കാറുണ്ട്. അതിനാല്‍ നോമ്പിന്റെ ശാരീരികനേട്ടങ്ങളെക്കുറിച്ചാണ് ഈ കുറിപ്പില്‍ വിവരിക്കുന്നത്.
റമദാനിലെ കുട്ടികള്‍

റമദാന്‍ അടുക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് മനസ്സില്‍ ആശങ്കയേറുന്നത് സാധാരണമാണ്. ഒട്ടേറെ സന്ദേഹങ്ങള്‍ അവരുടെ മുമ്പിലേക്ക് കടന്നുവരും. മറ്റൊന്നുമല്ല, നോമ്പ് പ്രയാസമൊന്നുംകൂടാതെ പ്രതിഫലാര്‍ഹമായ രീതിയില്‍ നിര്‍വഹിക്കാനാകുമോ? വിശപ്പും ദാഹവും കൂടുതലായിരിക്കുമോ ? കുട്ടികള്‍ കുസൃതിത്തരങ്ങള്‍ കാട്ടി പ്രയാസമുണ്ടാക്കുമോ ? തറാവീഹ് കഴിഞ്ഞ് വൈകിയെത്തിയാല്‍ അത്താഴത്തിന് മുമ്പ് തഹജ്ജുദിനായി എഴുന്നേല്‍ക്കാന്‍ കഴിയുമോ?
‘പ്രേമം’ റമദാനില്‍

ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ കുടുംബം എന്നെ കാറില്‍ വീട്ടില്‍കൊണ്ടുവന്നുവിടും. എന്റെ ഏതാനുംവീടുകള്‍ക്ക് അപ്പുറത്താണ് അവരുടെയും വീട്. ഈയിടെയായി ആ സഹോദരനോട് ഉള്ളില്‍ സ്‌നേഹവും അടുപ്പവും എനിക്ക് തോന്നുന്നു. നോമ്പുതുടങ്ങിയാല്‍ തറാവീഹിനും മറ്റുമായി പള്ളിയില്‍ ഞാന്‍ ആ കുടുംബത്തോടൊപ്പം ഒരുമിച്ചാണ് പോകുക. എന്റെ മനസ്സില്‍ മൊട്ടിട്ട സ്‌നേഹത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ അറിയില്ല. എന്നാല്‍ റമദാന്റെ ചൈതന്യത്തിന് നിരക്കാത്തതും മുസ്‌ലിമിന്റെ സ്വഭാവത്തിന് യോജിക്കാത്തതുമായ ഈ […]
ഇസ്‌ലാമിനെതിരെ തിരിയുന്ന യൂറോപിലെ പേടിത്തൊണ്ടന്‍മാര്‍
യൂറോപില്‍ തീവ്രവലതുപക്ഷകക്ഷികള്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും താല്‍ക്കാലികസ്വാധീനം നേടിയെടുത്തകൂട്ടരാണ്. യൂറോപ്യന്‍യൂണിയന്‍ രാഷ്ട്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനശ്രദ്ധ നേടിയ അത്തരത്തില്‍പെട്ട മൂന്നുപാര്‍ട്ടികളാണ് ഡാനിഷ് ഫ്രീഡം പാര്‍ട്ടി (ഡിഎഫ്പി), ദ ഫ്രഞ്ച് നാഷണല്‍ ഫ്രണ്ട്(എഫ് എന്‍), യുകെ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടി(ഉകിപ്). സമാനസ്വഭാവത്തില്‍ ഹംഗറിയില്‍ ജോബിക് 2010 ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തുകയുണ്ടായി. സ്വിറ്റ്‌സര്‍ലണ്ടിലാകട്ടെ, 99 ല്‍ ഉദയംകൊണ്ട്, 2007ല്‍ ജനശ്രദ്ധയാകര്‍ഷിച്ച് പള്ളിമിനാരങ്ങള്‍ വേണ്ടതില്ലെന്നുപറഞ്ഞ് കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി(എസ് വിപി)യുണ്ട്.
എസ്.സി.ഇ.ആര്‍.ടിയുടെ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറങ്ങി

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ ഉര്‍ദു പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.