അസ്വബ

അസബക്കാര്‍

നിശ്ചിത ഓഹരിക്കര്‍ഹരായവരാണ് ഓഹരിക്കാര്‍. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയുള്ളതെല്ലാം അഥവാ അവന്ന് അവകാശികളില്ലെങ്കില്‍ സ്വത്ത് മുഴുവനും അധീനപ്പെടുത്തുന്നവര്‍ അസ്വബക്കാരും. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയില്ലെങ്കില്‍ അസ്വബക്കാര്‍ക്ക് ഒന്നും കിട്ടുകയില്ല.
ഇവര്‍ മൂന്ന് ഇനങ്ങളാണ്.

1.സ്വയം അസബ ആയവര്‍ അതായത് മറ്റാരെങ്കിലും കാരണമായിട്ടല്ലാതെ അസബയായവര്‍

2.മറ്റുള്ളവര്‍ കാരണമായി അസബയായവര്‍

3.മറ്റുള്ളവരോടൊപ്പം അസബയായവര്‍
1.സ്വയം അസബയായവര്‍ 13 കൂട്ടരാണ്

1.മകന്‍
2.മകന്റെ മകന്‍. അയാളുടെ മകന്‍ അങ്ങനെ താഴോട്ട്
3.പിതാവ്
4.പിതാവിന്റെ പിതാവ്. അയാളുടെ പിതാവ് അങ്ങനെ മേലോട്ട്
5.മാതാപിതാക്കളാത്ത സഹോദരന്‍
6.പിതാവ് മാത്രം ഒത്ത സഹോദരന്‍
7.മാതാപിതക്കളൊത്ത സഹോദരന്റെ മകന്‍
8.പിതാവ് മാത്രം ഒത്ത സഹോദരന്റെ മകന്‍
9.മാതാപിതാക്കളൊത്ത പിതൃസഹോദരന്‍
10.പിതാവ് മാത്രം ഒത്ത പിതൃസഹോദരന്‍
11.മാതാപിതാക്കളൊത്ത പിതൃസഹോദരന്റെ മകന്‍
12.പിതാവ് മാത്രം ഒത്ത പിതൃസഹോദരന്റെ മകന്‍
13.അടിമയെ സ്വതന്ത്രമാക്കിയിട്ടുള്ള ആള്‍ (ആണായാലും പെണ്ണായാലും സ്വയം അസബയാകുന്ന സ്ത്രീ ഇത് മാത്രമാണ്)

ഈ പട്ടിക മുന്‍ഗണനക്രമത്തിലാണുള്ളത്. മുന്‍ഗണന ഇപ്രകാരമാണ്. 1. പുത്രത്വം(വലൂദത്) 2.പിതൃത്വം (ഉബുവ്വത്) 3.സഹോദരത്വം (ഉഖുവ്വത്) 4. പിതൃസഹോദരത്വം (ഉമൂമത്) 5. സ്വാത്ന്ത്ര്യദായകത്വം (ഇത്ഖ്)
മേല്‍ പട്ടികയില്‍ മുകളിലുള്ളവര്‍ ഉള്ളപ്പോള്‍ താഴെയുള്ളവര്‍ക്ക് അവകാശമില്ല.

പിതാവ് അസബയാകുന്നതെപ്പോള്‍

മകനോ മകന്റെ മകനോ ഉണ്ടാകുമ്പോള്‍ പിതാവിന് ഓഹരി മാത്രമാണ് ഉണ്ടാകുക. അതായത് 1/6 മാത്രം. മകളോ മകന്റെ മകളോ ഇല്ലാത്തപ്പോള്‍ പിതാവ് അസബക്കാരന്‍ മാത്രമായിരിക്കും. മകളോ മകന്റെ മകളോ ഉണ്ടായിരിക്കുമ്പോള്‍ പിതാവിന് ഫറളും അസബയും അവകാശമായി ലഭിക്കും. അതായത് 1/6 മാത്രം. അതോടൊപ്പം അസബ എന്ന നിലക്കുള്ള അവകാശവും ലഭിക്കും.

2.മറ്റുള്ളവര്‍ കാരണമായി അസബയകുന്നവര്‍

ആകെ സ്വത്തിന്റെ പകുതി ഓഹരി ഫറള് ആയി ലഭക്കേണ്ട നാല് സ്ത്രീകളായ അവകാശികള്‍ (പകുതി ലഭിക്കേണ്ടവര്‍ എന്ന ശീര്‍ഷകം നോക്കുക) മാത്രമാണ്. മറ്റുള്ളവര്‍ കാരണമായി അസബയാകുന്നത് അതായത് 1.മകള്‍ 2.മകന്റെ മകള്‍ 3.മാതാവും പിതാവും ഒത്ത സഹോദരി 4.പിതാവ് മാത്രം ഒത്ത സഹോദരി.

1.മകള്‍ക്ക് സഹോദരനുണ്ടെങ്കില്‍ അവന്‍ കാരണമായി അവര്‍ അസബയായിത്തീരുകയാണ്. അതായത് ആകെ സ്വത്തിന്റെ പകുതി മാത്രമാണ് ലഭിക്കുന്നത്.

2.മകന്റെ മകള്‍ സഹോദരനോ അവരുടെ പിതാവിന്റെ സഹോദരനോ സഹോദരന്റെ മകനോ ഉണ്ടെങ്കില്‍ അവന്‍ കാരണമായി അവള്‍ അസബയായിത്തീരുന്നു. അതായത് ആണോഹരിയുടെ പകുതി മാത്രമാണ് അവള്‍ക്ക് കിട്ടുക. മരിച്ച ഉപ്പുപ്പാക്ക് ഒന്നിലധികം പെണ്‍മക്കള്‍ ജീവിച്ചരിപ്പുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ട് (2/3) ഓഹരി അവര്‍ക്ക് കൊടുക്കേണ്ടി വരുന്നു. അപ്പോള്‍ പെണ്‍മക്കള്‍ക്ക് എല്ലാവര്‍ക്കും കൂടിയുള്ള അവകാശമായ മൂന്നില്‍ രണ്ട് ഭാഗത്തെ തികയ്കാനുളള സാധ്യത ബാക്കിയാവാതെ വരുന്നു. എന്നാല്‍ മരിച്ച ഉപ്പുപ്പയുടെ മകന്റെ മകനോ അവന്റെ മകനോ ഉണ്ടെങ്കില്‍ അവന്‍ അവളെ അസബയാക്കുന്നു. അവന് കിട്ടുന്നതിന്റെ പകുതി അവള്‍ക്കും കിട്ടുന്നതാണ്.

3,4. മാതാവും പിതാവും ഒത്ത സഹോദരിയെ അവളുടെ പൂര്‍ണ്ണ സഹോദരന്‍ അസബയാക്കുന്നതാണ്. പിതാവ് മാത്രം ഒത്ത സഹോദരിയെ പിതാവ് മാത്രം ഒത്ത അവളുടെ സഹോദരനും അസബയാക്കുന്നതാണ്. ആണില്‍ പകുതി പെണ്ണിന് എന്ന നിലയില്‍.

ചില അവസ്ഥയില്‍ അവരുടെ ഉപ്പുപ്പയും അവളെ അസബയാക്കുന്നതാണ്.

സഹോദരന്മാര്‍ സഹോദരിമാരെ അസബയാക്കുന്നതാണ് മുകളില്‍ കണ്ടത്. എന്നാല്‍ താഴെ പറയുന്ന അസബക്കാരായ അനന്തരാവകാശികള്‍ മുഖേന അവരുടെ സഹോദരിമാര്‍ അസബയാകുന്നതല്ല.

1. സഹോദരന്റെ മകന്‍
2. പിതൃസഹോദരന്‍
3.പിതൃസഹോദരന്റെ മകന്‍
4. അടിമക്ക് സ്വാതന്ത്രം നല്‍കിയ ആളുടെ മകന്‍

(ഇവര്‍ നാലു പേരും സ്വത്തവകാശമുള്ളവരാണ്. പക്ഷേ, ഇവര്‍ മുഖേന ഇവരുടെ സഹോദരമാര്‍ക്ക് അവകാശം ഉണ്ടാകുന്നതല്ല.)

3. മറ്റുള്ളവരോടൊപ്പം അസബയാകുന്നവര്‍

മകളുടെയോ മകന്റെ മകളുടേയോ ഒപ്പം സഹോദരി ജീവിച്ചിരിപ്പുണ്ടായാല്‍ അവള്‍ അസബയായിത്തീരുന്നതാണ്. ‘പെണ്‍മക്കളോടൊപ്പമുള്ള സഹോദരിമാരെ അസബയാക്കുവിന്‍’ എന്ന തത്വമനുസരിച്ചാണിത്. ബുഖാരി, അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെയുണ്ട്. മകളും മകന്റെ മകളും സഹോദരിയും അവകാശികളായുള്ള ഒരു പ്രശ്‌നത്തില്‍ അബ്ദുല്ലാ ഇബ്‌നു മസ്ഊദ് ‘നബിയുടെ വിധിയനുസരിച്ച് ഞാനും വിധിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: മകള്‍ക്ക പകുതിയും മകന്റെ മകള്‍ക്ക 1/6-ഉം ബാക്കിയുള്ളത് (അസബയായ നിലയില്‍ ) സഹോദരിക്കും നല്‍കേണ്ടതാണ്. സഹോദരി മാതാപിതാക്കളൊത്തവളായാലും പിതാവ് മാത്രം ഒത്തവളായാലും അസബയായിരിക്കും. എന്നാല്‍, മാതാപിതാക്കളൊത്ത സഹോദരിയുണ്ടായാല്‍ പിതാവൊത്ത സഹോദരിയുണ്ടായാല്‍ പിതാവൊത്ത സഹോദരിക്ക് അവകാശമില്ല.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured