മര്‍വാനുബ്‌നു മുഹമ്മദ്

മര്‍വാനുബ്‌നു മുഹമ്മദ് (ഹി. 127-132)

ഉമവീ വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു മര്‍വാനുബ്‌നു മുഹമ്മദ്. സമര്‍ഥനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. അങ്ങേയറ്റം ശിഥിലമായിക്കഴിഞ്ഞ ആഭ്യന്തര രംഗം ഭദ്രമാക്കുവാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വിജയിച്ചില്ല. രാജകുടുംബത്തിനുള്ളിലെ അധികാര വടംവലി ഒരുഭാഗത്ത്. മറുഭാഗത്ത് ഉമവികളും ഹാശിംകുടുംബവും രണ്ടു ചേരികളായിത്തിരിഞ്ഞ് പോരാടുന്നു. രാജ്യം കലാപകലുഷിതമായിരുന്നു. ഇസ്‌ലാം തുടച്ചു നീക്കിയ ഗോത്രവര്‍ഗ ഭിന്നതകള്‍ ശക്തിപ്പെട്ടു വന്നു. രാഷ്ട്രത്തിന്റെ ശക്തി ക്ഷയിക്കാന്‍ ഇത് കാരണമായി. ഉമവീ കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം ദമസ്‌കസ് ആയിരുന്നു. ഇവിടം രാജകുടുംബത്തിന്റെ കലാപഭൂമിയായി മാറിയതിനാല്‍ മര്‍വാനെ അനുകൂലിക്കുന്നവര്‍ കൂടുതലുള്ള ഹര്‍റാനിലേക്ക് തലസ്ഥാനം മാറ്റി. ദമസ്‌കസുകാര്‍ ഒന്നടങ്കം മര്‍വാനെതിരെ തിരിയാന്‍ ഇതു കാരണമായി.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured