വാഷിങ്ടണ്‍ ഇര്‍വിങ്:
മുഹമ്മദിന്റെ സൈനിക വിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അവ നേടിയിരുന്നതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ ഘട്ടത്തിലും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും ഭാവവും അദ്ദേഹം നിലനിര്‍ത്തി. ഏതെങ്കിലും സദസ്സില്‍ പ്രവേശിച്ചാല്‍ തന്റെ നേര്‍ക്ക് ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെ അസന്തുഷ്ടനാക്കി. സാര്‍വ്വ ലൗകികമായ ആധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തനിക്ക് പടിപടിയായി സിദ്ധമായ താല്‍ക്കാലിക അധികാരം യാതൊരു നാട്യവുമില്ലാതെയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനെ കുടുംബവാഴ്ചയാക്കാന്‍ അദ്ദേഹം ലവലേശവും ആഗ്രഹിച്ചില്ല.
Add Comment