ജെയിംസ് എ. മിഷ്‌നര്‍
(അമേരിക്കന്‍ എഴുത്തുകാരന്‍)
തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ പിന്‍ബലത്തില്‍ മുഹമ്മദ് അറേബ്യയുടെയും മുഴുവന്‍ പൗരസത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. മരുഭൂമിയിലെ ആചാരങ്ങള്‍ ചുറ്റിവരിഞ്ഞ കെട്ടില്‍ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും പൊതുവായ സാമൂഹിക നീതി പ്രബോധനം ചെയ്യുകയും ചെയ്തു. മുഹമ്മദ് ഭോഗാസക്തമായ ഒരു മതമാണ് സ്ഥാപിച്ചതെന്ന പാശ്ചാത്യ എഴുത്തുകാര്‍ ആരോപിക്കുമ്പോള്‍, അത് ഒരു വിരോധാഭാസമായി വിശേഷിച്ചും മുസ്‌ലിംകള്‍ കരുതുന്നു. മദ്യാസക്തരില്‍ നിന്ന് അദ്ദേഹം മദ്യത്തെ ഉന്‍മൂലനം ചെയ്തു. തദ്ഫലമായി, ഇന്നും എല്ലാ നല്ല മുസ്‌ലിംകളും മദ്യവിരോധികളാണ്. മടിയന്‍മാര്‍ക്കിടയില്‍ ദിനേന അഞ്ചുനേരത്തെ വ്യക്തിപരമായ പ്രാര്‍ത്ഥന അദ്ദേഹം ഏര്‍പ്പെടുത്തി. സദ്യയൊരുക്കുന്നതില്‍ ആഹ്ലാദിച്ചുവന്ന ഒരു ജനതയില്‍ വര്‍ഷത്തിലൊരു മാസം പൂര്‍ണമായും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കര്‍ശനമായ ഉപവാസം അദ്ദേഹം സ്ഥാപിച്ചു. സ്ത്രീകളുടെ പ്രശ്‌നത്തിലാണ് പാശ്ചാത്യന്‍ എഴുത്തുകാര്‍ മുഖ്യമായും ഭോഗാസക്തിയെക്കുറിച്ച തങ്ങളുടെ ആരോപണങ്ങളെ സ്ഥാപിച്ചിരിക്കുന്നത്. എന്തുതന്നെയായാലും മുഹമ്മദിനുമുമ്പ് പുരുഷന്‍മാര്‍ അസംഖ്യം ഭാര്യമാരെ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹമത് നാലാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. രണ്ടോ അതിലധികമോ ഭാര്യമാര്‍ക്കിടയില്‍ കണിശമായ സമത്വം പാലിക്കാന്‍ കഴിയാത്തവര്‍ ഒന്നു മാത്രമാക്കി ചുരുക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമായി അനുശാസിക്കുകയും ചെയ്യുന്നു.
Add Comment