തോമസ് കാര്‍ലൈല്‍
മുഹമ്മദിനെക്കുറിച്ച് ആര് പറഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകും. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്ന് ,അദ്ദേഹത്തിന്റെ ഗൃഹജീവിതമെന്ന്് നാം കരുതിയാല്‍ അതാണ് നമ്മുടെയേറ്റവും വലിയ അബദ്ധം. അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യയാധിഷ്ഠിതമായിരുന്നു. ഗോതമ്പുറൊട്ടിയും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ അടുപ്പില്‍ തുടര്‍ച്ചയായി തീപുകയാറുണ്ടായിരുന്നില്ല. തന്റെ പാദരക്ഷകള്‍ അദ്ദേഹം സ്വയം തുന്നിയതും വസ്ത്രങ്ങള്‍ കഷ്ണംവെച്ചതും അവര്‍(അനുയായികള്‍) അഭിമാനപൂര്‍വ്വം രേഖപ്പെടുത്തുന്നു. താന്‍ സ്വയം തുന്നിക്കൂട്ടിയ കോട്ട് ധരിച്ച് ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടപോലെ കരീടമണിഞ്ഞ ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെടുകയുണ്ടായില്ല. പരുഷവും യാഥാര്‍ത്ഥ്യവുമായ പരിശോധനയുടെ 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്കാവശ്യമായ ഒരു യഥാര്‍ത്ഥ ഹീറോവിനെ ഇതാ ഞാന്‍ കണ്ടെത്തുന്നു.
Add Comment