സ്റ്റാന്‍ലി ലെയിന്‍ പൂള്‍
(ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ്)
ഭാവനയുടെയും മാനസിക ഔന്നത്യത്തിന്റെയും ആര്‍ദ്രതയുടെയും വികാരനൈര്‍മല്യത്തിന്റെയും ബൃഹത്ശക്തികളാല്‍ അനുഗൃഹീതനായിരുന്നു അദ്ദേഹം. മറയ്ക്കുപിന്നിലെ കന്യകയെക്കാള്‍ ലജ്ജാശീലനായിരുന്നു അദ്ദേഹമെന്ന് പ്രവാചകനെകുറിച്ച് പറയാറുണ്ട്. തന്നെക്കാള്‍ താഴെയുള്ളവരോട് പ്രവാചകന്‍ വളരെയേറെ വിട്ടുവീഴ്ചയുള്ളവനായിരുന്നു. തന്റെ സംരക്ഷണത്തില്‍ ഏറ്റവും മധുരോദാരനും. കണ്ടവര്‍ അദ്ദേഹത്തെ അതിരറ്റ് ആദരിച്ചു. കേട്ടവര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. അദ്ദേഹത്തെ വര്‍ണിച്ച് അവര്‍ പറയുമായിരുന്നു: പ്രവാചകനെപ്പോലെ ഒരാളെ മുമ്പോ പിമ്പോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം മൗനഗംഭീരമായിരുന്നു. എന്നാല്‍, സംസാരിക്കുമ്പോള്‍ അദ്ദേഹം വാഗ്മിയും വാക്ചതുരനുമായി. അദ്ദേഹം പറഞ്ഞത് ആര്‍ക്കും മറക്കാന്‍ കഴിയുമായിരുന്നില്ല.
Add Comment