ബനൂനളീര്‍ ഗോത്രത്തലവനായിരുന്ന ഹുയയ്യുബ്‌നു അഖ്തബാണ് സ്വഫിയ്യയുടെ പിതാവ്. ഖുറൈള ഗോത്രനേതാവ് സമൂഈലിന്റെ മകള്‍ സര്‍റയായിരുന്നു മാതാവ്. പതിനാലാം വയസ്സില്‍ വിവാഹിതയായി. യുവകവിയും ധൈര്യശാലിയുമായ സലാമുബ്‌നു മശ്കം ആയിരുന്നു ഭര്‍ത്താവ്. അധികനാള്‍ കഴിഞ്ഞില്ല, സംഗതിവശാല്‍ ദമ്പതിമാര്‍ പിണങ്ങി. പിണക്കം വിവാഹമോചനത്തില്‍ കലാശിച്ചു. വിവാഹ മോചനത്തിനുശേഷം ഹുയയ്യ് സ്വഫിയയെ കിനാനത്തുബ്‌നു അബില്‍ ഹുഖൈഖിന് വിവാഹം ചെയ്തുകൊടുത്തു.
ബനൂനളീര്‍ ഗോത്രം മദീനയുടെ പരിസരങ്ങളിലാണ് താമസിച്ചിരുന്നത്. നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാരുമായി സഖ്യം ചെയ്തു. പക്ഷേ, അവരത് ലംഘിച്ചു. നബി(സ) അവരെ ഖൈബറിലേക്ക് നാടുകടത്തി. ഖൈബറിലും അവര്‍ ഇസ്‌ലാമിനെതിരെ നിലപാടെടുത്തപ്പോള്‍ നബി(സ) 1600 യോദ്ധാക്കളുമായി പുറപ്പെടുകയും അവരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ബന്ധികളുടെ കൂട്ടത്തില്‍ സ്വഫിയ്യ(റ)യും ഉണ്ടായിരുന്നു. സ്വഫിയ്യക്ക് ഇഷ്ടമുണ്ടെങ്കില്‍ സ്വന്തം വീട്ടിലേക്കുപോകുന്നതിന് വിരോധമില്ലെന്ന് നബി(സ) അറിയിക്കുകയുണ്ടായി. നബി(സ)യുടെ സ്വഭാവമഹിമയും സത്യസന്ധതയും മനസ്സിലാക്കിയ സ്വഫിയ്യ ഇസ്‌ലാം മതം സ്വീകരിച്ച് നബി(സ)യുടെ പത്‌നിയായിക്കഴിയാന്‍ ആഗ്രഹിച്ചു.
സ്വഫിയ്യയുടെ മുഖത്ത് ചില പാടുകളുണ്ടായി. നബി(സ) അതെന്താണെന്ന് തിരക്കിയപ്പോള്‍ സ്വഫിയ്യ പറഞ്ഞു: ”ആകാശത്തുനിന്ന് ചന്ദ്രന്‍ എന്റെ മടിയില്‍ അടര്‍ന്നു വീണതായി ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഞാന്‍ അത് പിതാവിനോട് പറഞ്ഞു. അതു കേട്ട അദ്ദേഹത്തിന് കലശലായ കോപമുണ്ടായി. അറബികളുടെ റാണിയായി ലോകപ്രശസ്തിയാര്‍ജിക്കാനാണോ നിന്റെ ആഗ്രഹം? എന്ന് പറഞ്ഞ് ഊക്കോടെ എന്റെ മുഖത്തടിച്ചു. അതിന്റെ അടയാളമാണ് ഈ കാണുന്നത്.
ഹൃദയ വിശാലത, സത്യസന്ധത, നീതിനിഷ്ഠ, വിനയം, ആത്മാര്‍ഥത, ആത്മനിയന്ത്രണം, ക്ഷമ എന്നിവ സ്വഫിയ്യ(റ)യുടെ സവിശേഷതകളായിരുന്നു. ബുദ്ധികക്തിയിലും അവര്‍ ആരുടെയും പിന്നിലായിരുന്നില്ല.
അക്രമികള്‍ ഖലീഫ ഉസ്മാന്റെ വീടു വളഞ്ഞ് ഭക്ഷണ സാധനങ്ങള്‍ പോലും വിലക്കിയപ്പോള്‍ സ്വഫിയ്യയാണ് സഹായത്തിനെത്തിയത്.
ഹിജ്‌റ: 50ല്‍ അറുപതാം സ്വഫിയ്യ വയസ്സില്‍ മരിച്ചു.
സ്വഫിയ്യ(റ)

Add Comment