സദസ്സില്‍

സദസ്സിലിരിക്കുമ്പോഴുള്ള പ്രാര്‍ഥന

ഇബ്നു ഉമര്‍‍(റ)വില്‍
നിന്ന് നിവേദനം ‘ഒരു സദസ്സില്‍ നിന്ന് നബി(സ)
എഴുന്നേല്‍ക്കുന്നതിന് മുമ്പായി നൂറ് തവണ ഇപ്രകാരം (അല്ലാഹുവിനോട് പൊറുക്കലിനെ തേടി)
പ്രാര്‍ത്ഥിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.”

رَبِّ اغْفِـرْ لي، وَتُبْ عَلَـيَّ،
إِنَّكَ أَنْـتَ التَّـوّابُ الغَـفور

:(صححه الألباني في سنن الترمذي:٣٤٣٤ وفي
سنن ابن ماجة:٣٨١٤)

“റബ്ബിഗ്ഫിര്‍ലീ വതുബ് അലയ്യ, ഇന്നക്ക അന്‍ത തവ്വാബുല്‍ ഗഫൂര്‍.”

“എന്‍റെ റബ്ബേ! എന്നോട് പൊറുക്കുകയും
എന്‍റെ തൗബ (പശ്ചാത്താപം) സ്വീകരിക്കുകയും ചെയ്യേണമേ. നിശ്ചയം, നീ എല്ലായ്പ്പോഴും പശ്ചാത്താപം സ്വീകരിക്കുന്നവനും
കൂടുതല്‍ പൊറുക്കുന്നവനും അത്യധികം കരുണാനിധിയുമാണ്!”

സദസ്സില്‍ സംഭവിക്കുന്ന തെറ്റിന്‍റെ പ്രായശ്ചിത്ത പ്രാര്‍ത്ഥന

നബി (സ) അരുളി : “ആരെങ്കിലും ഒരു സദസ്സിലിരുന്ന് അവിടെനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!”

سُبْحـانَكَ اللّهُـمَّ وَبِحَمدِك،
أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك

:(صححه الألباني في سنن الترمذي:٣٤٣٣ وفي
سنن أبي داود:٤٨٥٩)

“സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല അന്‍ത അസ്തഗ്ഫിറുക്ക വഅതൂബു
ഇലൈക്ക്.”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍!
നിന്നെ ഞാന്‍ (അത്യധികം) സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു!
യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന്
ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്‍റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു
മടങ്ങുകയും ചെയ്യുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured