കഴിക്കുംമുമ്പ്

ഭക്ഷണം കഴിക്കുംമുമ്പായി പ്രാര്‍ഥന

നബി(സ) അരുളി : നിങ്ങളിലൊരാള്‍
ഭക്ഷണം കഴിക്കുകയാണെങ്കില്‍ പറയുക:

بِسْمِ الله

: (صححه الألباني في سنن الترمذي:١٨٥٨)

“ബിസ്മില്ലാഹ്.” (“അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു.”)

നബി(സ) അരുളി : ആദ്യത്തില്‍
“ബിസ്മില്ലാഹ്” എന്ന്‍ പറയാന്‍ മറന്നാല്‍
ഇപ്രകാരം പറയുക:

بِسْمِ اللهِ في أَوَّلِهِ وَآخِـرِه

: (صححه الألباني في سنن الترمذي:١٨٥٨ وفي
صحيح الجامع:٣٨٠)

“ബിസ്മില്ലാഹി ഫി അവ്വലിഹി, വ ആഖിറിഹി.”

(“അല്ലാഹുവിന്‍റെ നാമം കൊണ്ട് ഇതിന്‍റെ തുടക്കവും
ഇതിന്‍റെ അവസാനവും.”)

ഭക്ഷണവും മറ്റ് വിഭവങ്ങളും
നമുക്ക് ഏത് മാര്‍ഗത്തിലൂടെ ലഭിച്ചാലും അല്ലാഹു തന്നെയാണ് എല്ലാവര്‍ക്കും ഭക്ഷണവും
വസ്ത്രവും പാര്‍പ്പിടവും മറ്റെല്ലാ ആസ്വാദനങ്ങളും സംഭരിച്ച് തരുന്നതും, സംഭരിക്കുവാനുള്ള ബുദ്ധിയും ശക്തിയും ആരോഗ്യവും… നല്‍കുന്നതും! അഥവാ, ഇവിടെ നിന്ന് ഈ വിഭവങ്ങള്‍ ലഭിച്ചാലും അത് അല്ലാഹുവാണ്
നല്‍കുന്നത്. അതുകൊണ്ട് അവയ്ക്ക് നന്ദികാണിച്ച് ആരാധനകള്‍ അര്‍പ്പിക്കേണ്ടതും അല്ലാഹുവിന്
മാത്രമാണ്, അല്ലാഹു പറയുന്നു:

(ആകാശങ്ങളിലുള്ളതും
ഭൂമിയിലുള്ളതും അവന്റേത് മാത്രം) ആകുന്നു. എപ്പോഴും നിലനില്‍ക്കുന്ന ദീനും (മാറ്റത്തിരുത്തലില്ലാത്ത
വേദഗ്രന്ഥമുള്ള മതവും, ആരാധനയും…) അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ
(അനുഗ്രഹങ്ങള്‍) നിങ്ങള്‍ തേടുന്നത്?! നിങ്ങളില്‍ എന്തൊരു
അനുഗ്രഹമുണ്ടെങ്കിലും അത് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്നതാകുന്നു!) (അന്നഹ്’ല്‍: 52,53)

നബി(സ) അരുളി : “ഒരാള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കി അല്ലാഹു അനുഗ്രഹിച്ചാല്‍
അവന്‍ ഇപ്രകാരം പറയട്ടെ”:

اللّهُـمَّ بارِكْ لَنا فيهِ
وَأَطْـعِمْنا خَـيْراً مِنْـه

“അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി
വ അത്വ്ഇംനാ ഖൈറന്‍ മിന്‍ഹു.”

“അല്ലാഹുവേ! ഞങ്ങള്‍ക്ക് ഇതില്‍
അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍
ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ.”

നബി(സ) അരുളി : “ഒരാള്‍ക്ക് പാല്‍ (പാനീയങ്ങള്‍) നല്‍കി അല്ലാഹു
അനുഗ്രഹിച്ചാല്‍ അവന്‍ ഇപ്രകാരം പറയട്ടെ”:

اللّهُـمَّ بارِكْ لَنا فيهِ وَزِدْنا
مِنْه

: (حسنه الألباني في سنن الترمذي وفي سنن
ابن ماجة:٣٣٢٢)

“അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി, വ സിദ്നാ മിന്‍ഹു.”

“അല്ലാഹുവേ! ഇതില്‍ ഞങ്ങള്‍ക്ക്
അനുഗ്രഹം ചൊരിയുകയും ഇതില്‍ വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured