നരകത്തീയില്‍നിന്ന് മുക്തി

നരകാഗ്നി ബാധിക്കാതിരിക്കാന്‍ രോഗി പ്രാര്‍ത്ഥിക്കേണ്ടത്

നബി (സ) അരുളി : ആരെങ്കിലും
രോഗിയായിരിക്കെ ഇത് (താഴെ വരുന്ന പ്രാര്‍ത്ഥന) പറഞ്ഞശേഷം മരണപ്പെട്ടാല്‍ അയാളെ നരകത്തീ
ബാധിക്കില്ല!”:

لا إلهَ إلاّ اللّهُ وَاللّهُ
أَكْبَـر، لا إلهَ إلاّ اللّهُ وحْـدَهُ لا شَريكَ لهُ، لا إلهَ إلاّ اللّهُ لهُ
المُلكُ ولهُ الحَمْد، لا إلهَ إلاّ اللّهُ وَلا حَـوْلَ وَلا قُـوَّةَ إِلاّ
بِالله

: (صححه الألباني في سنن الترمذي:٣٤٣٠ وصححه
الألباني في سنن ابن ماجة:٣٧٩٤)

“ലാ-ഇലാഹ ഇല്ല-ല്ലാഹു-വല്ലാഹു അക്ബര്‍, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, ലാ-ഇലാഹ ഇല്ല-ല്ലാഹു വലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി.”

“യഥാര്‍ത്ഥത്തില്‍
അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) അല്ലാഹു ഏറ്റവും മഹാനും ഏറ്റവും
വലിയവനുമാണ്!; യഥാര്‍ത്ഥത്തില്‍
അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ (അല്ലാഹു) ഏകനും പങ്കുകാരില്ലാത്തവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി
മറ്റാരുമില്ല. അവന്‍ (അല്ലാഹു) പരമാധികാരമുള്ളവനാണ്! അവനുതന്നെയാണ് എല്ലാ സ്തുതിയും
നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവിനെ
കൊണ്ടല്ലാതെ യാതൊരു പരമോന്നത കഴിവും ശക്തിയുമില്ല!)”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured