(എ)“നബി (സ) ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക് (പിശാചില്‍ നിന്നും, കണ്ണേറില്‍ നിന്നും…) അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.”:
أُعِيذُكُمَا بِكَلِمَاتِ اللهِ
التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ
: (البخاري:٣٣٧١ وصححه الألباني في سنن أبي
داود:٤٧٣٧)
“ഉഈദുകുമാ ബി കലിമാതില്ലാഹി
ത്താമ്മത്തി മിന്‍ കുല്ലി ശയ്ത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മത്തിന്‍.”
“എല്ലാ പിശാചില്‍ നിന്നും,
(കണ്ണേറില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും (എല്ലാ കണ്ണേറില്‍ നിന്നും)
അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് നിങ്ങള്‍ക്ക് രക്ഷലഭിക്കുവാന്‍
ഞാന്‍ അല്ലാഹുവിനോട് തേടുന്നു.”
(ബി)എല്ലാ പിശാചില്‍ നിന്നും, അറിഞ്ഞുകൊണ്ടും അറിയാതെയുമുണ്ടാകാവുന്ന എല്ലാ കണ്ണേറില്‍ നിന്നും, സിഹ്റില്‍ നിന്നും, ശപിക്കുന്നവരില്‍ നിന്നും, അസൂയാലുക്കളില്‍ നിന്നും… അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ അരുളി:
أَعُوذُ بِكَلِمَاتِ اللَّهِ
التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ
: (البخاري:٣٣٧١)
“അഈദു ബി കലിമാതില്ലാഹി
ത്താമ്മത്തി മിന്‍ കുല്ലി ശയ്ത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മത്തിന്‍.”
“എല്ലാ പിശാചില്‍ നിന്നും,
(എല്ലാ സിഹ്റില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും, (എല്ലാ കണ്ണേറില്‍ നിന്നും), അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍)
കൊണ്ട് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.”
Add Comment