ഈമാന്‍ കുറഞ്ഞാല്‍

ഈമാനില്‍ (സത്യവിശ്വാസത്തില്‍) സംശയമുണ്ടായാല്‍

“ഈമാനില്‍ (അല്ലാഹു, നബി, ഖുര്‍ആന്‍, പരലോകം എന്നിവ യഥാര്‍ത്ഥമാണോയെന്നും മറ്റും) സംശയിച്ചാല്‍
ഉടനെ അല്ലാഹുവിനോട് രക്ഷതേടുക: : (البخاري:٣٢٧٦ ومسلم:١٣٤)

أَعـوذُ بِاللهِ مِنَ الشَّيْـطانِ
الرَّجيـم

“അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം.”

ശേഷം സംശയിക്കുന്ന
കാര്യത്തില്‍ നിന്ന് വിട്ടുമാറുക.

ശേഷം പറയുക :

آمَنْـتُ بِاللهِ وَرُسُـلِه

: (مسلم:١٣٤)

“ആമന്‍തു ബില്ലാഹി വ റുസുലിഹി.”

“അല്ലാഹുവിലും (അവന്‍റെ) നബിമാരിലും
(അഥവാ, ഇസ്‌ലാമിലും, ഖുര്‍ആനിലും, നബിചര്യയിലും പരലോകത്തിലും…) ഞാന്‍ വിശ്വസിച്ചു.” എന്നു പറയുക.

അതിനു ശേഷം ചൊല്ലുക
:

هُوَ الأوَّلُ، وَالآخِـرُ،
وَالظّـاهِـرُ، وَالْبـاطِـنُ، وَهُوَ بِكُلِّ شَيءٍ عَلـيم

: (سورة الحديد:٣)

“ഹുവല്‍ അവ്വലു വല്‍ ആഖിറു
വള്ളാഹിറു വല്‍ബാത്വിനു വ ഹുവ ബി കുല്ലി ശയ്ഇന്‍ അലീം‍.”

“അവന്‍ (അല്ലാഹു) ‘അല്‍-അവ്വലു’ (ആദ്യമേയുള്ളവനും), ‘അല്‍-ആഖിറു’ (ശേഷമുള്ളവനും), ‘അ-ള്ളാഹിര്‍’ഉം(*), ‘അല്‍-ബാത്വിന്‍’ ഉം (**) ആണ്. അവന്‍
സര്‍വ്വവസ്തുക്കളെക്കുറിച്ചും സര്‍വ്വവും അറിയുന്നവനാണ്!” (അല്‍-ഹദീദ്: 3)

(*) അ-ള്ളാഹിര്‍ : അല്ലാഹുവിന്‍റെ
ഓരോ സൃഷ്ടിയും സൃഷ്ടിപ്പിലെ അല്ലാഹുവിന്‍റെ അതിമഹത്വത്തെ കുറിക്കുന്നു, എന്നാല്‍ അല്ലാഹുവിന്‍റെ വിശേഷണം അതില്‍ നിന്നെല്ലാം
വിട്ട് അതിന്‍റെയെല്ലാം മുകളിലാണ്!

(**) അല്‍-ബാത്വിന്‍ : മറഞ്ഞ കാര്യങ്ങളും
ഹൃദയത്തിലുള്ളതും… എല്ലാം അറിയുവാനുള്ള അല്ലാഹുവിന്‍റെ
കഴിവ് കുറിക്കുന്നു, അല്ലാഹുവിന്‍റെ അതിമഹത്വത്തിന്
ചേര്‍ന്ന രൂപത്തില്‍ അല്ലാഹുവിന്‍റെ അറിവുകൊണ്ട് അല്ലാഹു ഓരോ സൃഷ്ടിയോടും അടുപ്പമുള്ളവനാണ്!

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured