ഇസ്തിഖാറഃ നമസ്‌കാരത്തില്‍

ഇസ്തിഖാറഃ (അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള) നമസ്‌കാര പ്രാര്‍ത്ഥന

ജാബിര്‍ (റ) നിവേദനം
: “നബി(സ) ഖുര്‍ആനിലെ ഒരു സൂക്തം പഠിപ്പിക്കുന്നത് പോലെ സര്‍വ്വ
കാര്യങ്ങളിലും ഇസ്തിഖാറത്ത് (അല്ലാഹുവോട് ഉത്തമ ഉപദേശം തേടല്‍) ചെയ്യേണ്ടത് ഞങ്ങളെ
പഠിപ്പിച്ചിരുന്നു. നബി(സ) അരുളി : ‘ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച്
തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും ഇങ്ങനെ
(താഴെ വരുന്ന വിധം) പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍ ഉത്തമമായ മാര്‍ഗ്ഗം അല്ലാഹു കാണിച്ചുതരും.”

 : (البخاري:٣٦٨٢ وصححه الألباني في سنن أبي داود:١٥٣٨)

اَللهُمَّ إِنِّي أَسْتَخِيرُكَ
بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ
الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ،
وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا
الأَمْرَ – [وَ يُسَمَّى حَاجَتْهُ] – خَيْرٌ لِي فِي دِينِي وَمَعَاشِي
وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاقْدُرْهُ لِي
وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا
الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ
عَاجِلِهِ وَاّجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ
الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ .

: (البخاري:٣٦٨٢ وصححه الألباني في سنن
أبي داود:١٥٣٨)

“അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബി ഇല്‍മിക, വ അസ്തഖ്ദിറുക ബിഖുദ്റതിക, വ അസ്അലുക മിന്‍ ഫള്ലികല്‍ അളീം, ഫ ഇന്നക തഖ്ദിറു വലാ അഖ്ദിറു, വ തഅ്ലമു വലാ അഅ്ലമു, വ അന്‍ത അല്ലാമല്‍ ഗുയൂബ്. അല്ലാഹുമ്മ ഇന്‍ കുന്‍ത തഅ്ലമു അന്ന ഹാദല്‍ അംറു […] ഖൈറുന്‍ ലീ ഫീ ദീനീ വാ മആശീ വ ആഖിബത്തി അംരീ, അവ് ഖാല: ആജിലി അംരീ വ ആജിലിഹീ, ഫഖ്ദുര്‍ഹു ലീ വയസ്സിര്‍ഹു ലീ സുമ്മ ബാരിക് ലീ ഫീഹി,വ ഇന്‍ കുന്‍ത തഅ്ലമു അന്ന ഹാദല്‍ അംറു ശര്‍റുന്‍ ലീ ഫീ ദീനീ വാ മആശീ വ ആഖിബത്തി അംരീ, അവ് ഖാല: ആജിലി അംരീ വ ആജിലിഹീ, ഫസ്റിഫ്‍ഹു അന്നീ വസ്റിഫ്നീ അന്‍ഹു, വഖ്ദുര്‍ ലില്‍ ഖൈറ ഹയ്സു കാന സുമ്മ അര്‍ളിനീ ബിഹി.”

“അല്ലാഹുവേ! നിന്‍റെ അറിവ്
കൊണ്ട് (ഈ കാര്യത്തില്‍) ഉത്തമം ഏതെന്ന് നിന്നോട് ഞാന്‍ ഉപദേശം തേടുന്നു. നിന്‍റെ ഔദാര്യം
കൊണ്ട് ഞാന്‍ (ഉപദേശം) തേടുന്നു. എന്തെന്നാല്‍, തീര്‍ച്ചയായും, നീ സര്‍വ്വതിനും കഴിവുള്ളവനും; ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ സര്‍വ്വവും അറിയുന്നു; ഞാന്‍ അറിയുന്നുമില്ല. നീ സര്‍വ്വ മറഞ്ഞ കാര്യങ്ങളും
നല്ലതു പോലെ അറിയുന്നവനുമാണ്!

അല്ലാഹുവേ! ഈ കാര്യം
(ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്‍റെ മതത്തിലും ഐഹിക ജീവിതത്തിലും എന്‍റെ
കാര്യത്തിന്‍റെ പര്യവസാനത്തിലും (പരലോകത്തേക്കും) ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍
എനിക്കത് വിധിക്കുകയും, എനിക്കത് എളുപ്പമാക്കി
തരികയും,
ശേഷം എനിക്ക് ആ കാര്യത്തില്‍
അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ.

എന്നാല്‍, അല്ലാഹുവേ! ഈ കാര്യം എന്‍റെ മതത്തിലും ഐഹിക ജീവിതത്തിലും
എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (പരലോകത്തേക്കും) ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍
എന്നെ ആ കാര്യത്തില്‍ നിന്നും, ആ കാര്യത്തെ എന്നില്‍
നിന്നും നീ മാറ്റി തിരിച്ചുകളയേണമേ. ശേഷം നന്മ എവിടെയാണോ അത് എനിക്ക് വിധിക്കുകയും
അതില്‍ എനിക്ക് തൃപ്തി ഉണ്ടാക്കുകയും ചെയ്യേണമേ”

തന്‍റെ സൃഷ്ടാവിനോട് ഉത്തമ ഉപദേശം തേടുകയും, ശേഷം സത്യവിശ്വാസിയായ തന്‍റെ കൂട്ടുകാരനോട്‌ അഭിപ്രായം ചോദിക്കുകയും, അങ്ങിനെ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു : (കാര്യങ്ങള്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുക. തന്നില്‍ വിശ്വസിച്ച് ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്) ഖുര്‍ആന്‍ ആലുഇംറാന്‍:159

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured