أَسْتَغْفِرُ اللهَ
: (مسلم:٥٩١)
“അസ്തഗ്ഫിറുല്ലാഹ്”
“(അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍
തേടുന്നു)”
(2) അതിനെതുടര്‍ന്നു ചുവടെവരുന്ന
ദിക്ര്‍ ഒരു തവണ ചൊല്ലുക:
اَللهُمَّ أَنْتَ السَّلامُ, وَمِنْكَ
السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
: (مسلم:٥٩١)
“അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി
വല്‍ ഇക്റാം.”
“അല്ലാഹുവേ! നീയാണ് രക്ഷയും
സമാധാനവും നല്‍കുന്നവന്‍ (സലാം), നിന്നില്‍ നിന്നാണ്
രക്ഷയും സമാധാനവും (സലാം). അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”
لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ
شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ
قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا
مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
: (بخاري:٦٦١٥ ومسلم:٥٩٣)
“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു
ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍
ഖദീര്‍. അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍
ജദ്ദി മിന്‍കല്‍ ജദ്ദ്.”
“യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും
അവന്നാണ്. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത
ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ
ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ
സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)!”
മൂന്നു സൂറത്തുകളും ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാര ശേഷവും ചൊല്ലുക:
ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : എല്ലാ (ഫര്‍ദ്) നമസ്കാരത്തിന് ശേഷവും ‘ഖുല്‍ ഹുവല്ലാഹു അഹദ്…, ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ‘ഖുല്‍ അഊദു ബിറബ്ബിന്നാസ്’… സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി(സ) കല്‍പ്പിക്കുകയുണ്ടായി. (صححه الألباني في سنن النسائي :١٣٣٦)
നബി(സ) അരുളി : “എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നീ ഖുല്‍
ഹുവല്ലാഹു അഹദ്…, ഖുല്‍ അഊദു ബിറബ്ബില്‍
ഫലഖ്…, ഖുല്‍ അഊദു ബിറബ്ബിന്നാസ്…
സൂറത്തുകള്‍ പാരായണം ചെയ്‌താല്‍ നിനക്ക് (രോഗം,
സിഹ്റ്, കണ്ണേറ്, വിഷാദരോഗം…)
എല്ലാത്തിനും അവ മതിയാകുന്നതാകുന്നു.” (صححه الألباني في صحيح الجامع:٤٤٠٦
وحسنه في سنن أبي داود:٥٠٨٢)
(8) ‘ആയത്തുല്‍-കുര്‍സി’ ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാരശേഷവും ചൊല്ലുക:
നബി(സ) അരുളി : “ഒരാള്‍ എല്ലാ ഫര്‍ള് നമസ്ക്കാരശേഷവും “ആയത്തുല്‍-കുര്‍സി” ചൊല്ലിയാല്‍ അയാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍
മരിക്കുന്ന താമസമല്ലാതെയില്ല!”
: (صححه الألباني في السلسلة الصحيحة:٩٧٢)
Add Comment