ബാങ്ക് കഴിഞ്ഞാല്‍

ബാങ്കുവിളി പൂര്‍ത്തിയായാല്‍

ബാങ്ക് വിളിക്കുന്നവന്‍
“അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്” എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍ പറയുക

…اَللهُمَّ صَلِّ عَلَى مُحَمَّدٍ
وَعَلَى آلِ مُحَمَّدٍ

(مسلم:٣٨٤)

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍
വഅലാ ആലി മുഹമ്മദിന്‍…”

സ്വലാത്ത്‌ ചൊല്ലിയതിനുശേഷം
അവന്‍ നബി (സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ:

(اَللّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّداً الْوَسِيلَةِ وَالْفَضِيلَةِ وَابْعَثْهُ مَقَامًا مَحْمُوداً الَّذِي وَعَدْتَهُ (*) (إِنَّكَ لاَ تُخْلِفُ الْمِيعَادْ)

:()البخاري:٦١٤

:ما بين المعكوفين للبيهقي:٤١٠/١ وحسن إسناده العلامة عبد العزيز بن باز في تحفة الأخيار:ص.٣٨

“അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്’വതി-ത്താമ്മത്തി, വസ്സ്വലാത്തില്‍ ഖാഇമതി, ആത്തി മുഹമ്മദന്‍ അല്‍-വസീലത്ത വല്‍-ഫദീലത്ത, വ-ബ്അസ്ഹു മഖാമന്‍ മഹ്മൂദനി-ല്ലദീ വ-അദ്തഹു. (ഇന്നക്ക
ലാ തുഖ്’ലിഫുല്‍ മീആദ്)”

“ഈ പരിപൂര്‍ണ്ണമായ (ബാങ്ക്)
വിളിയുടെയും ഈ ആസന്നമായ നമസ്കാരത്തിന്‍റെയും നാഥനായ അല്ലാഹുവേ! മുഹമ്മദ്‌ നബി(സ)ക്ക്
(പരലോക ശുപാര്‍ശക്കുള്ള) വസീല, ഫദീല എന്നീ പദവികള്‍
നല്‍കേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അവിടുന്ന്‌ (സ)യെ നീ നിയോഗിക്കുകയും
ചെയ്യേണമേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല.”

നബി(സ) നബി(സ) അരുളി : “ഇങ്ങിനെ ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”

ശേഷം ബാങ്കിന്‍റെയും
ഇഖാമത്തിന്‍റെയും ഇടയില്‍ അവന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.

നബി (സ) അരുളി:

 قَالَ رَسُولُ الله صلى الله عليه
وسلم: «الدُّعَاءُ لاَ يُرَدُّ بَيْنَ الأَذانِ وَالإقَامَةِ»

:(صححه الألباني في سنن أبي داود:٥٢١ وفي
سنن الترمذي:٢١٢)

 “ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും
ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured