ഞാനറിഞ്ഞ ഇസ്‌ലാം

ഖുര്‍ആനും മാല്‍ക്കം എക്‌സും എന്നെ ഇസ് ലാമിലേക്ക് നയിച്ചു: സാറ മെഹ് മത്

ഞാന്‍ സാറ. ആസ്‌ത്രേലിയന്‍ വംശജയാണ്. ഒരു ഓസ്ത്രലിയന്‍ ജൂതകുടുബത്തിലാണ് ജനനം. ദീര്‍ഘകാലം ആസ്‌ത്രേലിയന്‍ സംസ്‌കാരത്തില്‍ ജീവിച്ചതിനാല്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊരു മത സങ്കല്‍പമില്ല. പിതാമഹന്‍ യാഥാസ്ഥിതിക ക്രിസ്ത്രീയ മോമോന്‍ സങ്കല്പങ്ങളിലേക്ക് മതം മാറിയതിനാലാണ് എന്റെ അമ്മ മോമോന്‍ വിശ്വാസിയാവുന്നത്.

യുവതിയായിരിക്കുമ്പോള്‍ വീടുകളില്‍ പോയി മതം പ്രസംഗിച്ചിരുന്ന െ്രെകസ്തവ മിഷണറിയായിരുന്നു അമ്മ. പിന്നീട് പ്രമാണബദ്ധമല്ലാത്ത കാര്യങ്ങള്‍ പ്രസംഗിക്കുന്നതില്‍ മനംമടുപ്പ് തോന്നി അവര്‍ ആ ജോലി ഉപേക്ഷിച്ചു. ഒപ്പം മതവും. അതിനാല്‍ തന്നെ മതമില്ലാതെയാണ് ഞങ്ങള്‍ മക്കള്‍ വളര്‍ന്നത്. സാധാരണ ആസ്‌ത്രേലിയന്‍ സംസ്‌കാരത്തില്‍ ജീവിച്ചു എന്നതല്ലാതെ യാതൊരു ദൈവിക കാഴ്ചപ്പാടും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ സണ്‍ഡേസ്‌കൂളില്‍ ചേര്‍ന്നു. കാര്യങ്ങള്‍ ആഴത്തിലന്വേഷിക്കുന്നത് ചെറുപ്പത്തിലേ എന്റെ ശീലമായിരുന്നു. സണ്‍ഡേക്ലാസില്‍  നിന്നും കേട്ടറിഞ്ഞ ദൈവത്തെ വിവിധ രൂപത്തില്‍ സങ്കല്‍പിക്കാന്‍ ശ്രമിച്ചിരുന്ന ഞാന്‍ കൗമാരകാലത്ത് ക്രിസ്തുമതം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചു. പള്ളിയില്‍ പോകാനും ക്രിസ്ത്യന്‍ ആരാധനകളനുഷ്ഠിക്കാനും തുടങ്ങി. ഇരുപത്തൊന്നാം വയസ്സില്‍ ഉപരിപഠനത്തിനായി ഡിസ്‌നിയില്‍ പോയി. ഏകദേശം എട്ട് വര്‍ഷത്തോളം അവിടെ തങ്ങി. ഇക്കാലത്താണ് ഇസ് ലാമിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്, അതും ‘മാല്‍ക്കം എക്‌സ്’ എന്ന സിനിമയിലൂടെ.

താന്‍ പവിത്രമെന്ന് കരുതിയിരുന്ന തത്വങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുന്ന ആദ്യ പൊതുപ്രവര്‍ത്തകനെ കുറിച്ച്  കേള്‍ക്കുന്നത് അവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ എന്നെ വല്ലാതെ സ്വാധാനിച്ചു അതില്‍ തന്നെ അദ്ദേഹത്തിന്റെ ഹജ്ജനുഭവങ്ങളായിരുന്നു എന്നെ വല്ലാതെ ആകര്‍ഷിച്ചത്. കറുത്തവനേയും വെളുത്തവനേയും ഒരേ കണ്ണിലൂടെ കാണുന്ന ഇസ് ലാമിന്റെ സ്വന്തം മാനവിക മുഖം ഹൃദ്യമായി എനിക്കനുഭവപ്പെട്ടു. വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കുന്ന ഇസ്‌ലാമിന്റെ സംസ്‌കാരം ആരെയും ആകര്‍ഷിക്കും. ഇതിനിടയില്‍ മാല്‍ക്കം എക്‌സിന്റെ പുസ്തകം വായിച്ച് അദ്ദേഹത്തിന്റെ ഫാന്‍ ആയി മാറിയ ഞാന്‍ അദ്ദേഹത്തിന്റെ പേരെഴുതിയ ടീഷര്‍ട്ട് ധരിക്കുകയും അദ്ദേഹത്തിന്റെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു.
എന്റെ രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സായപ്പോള്‍ ഇസ് ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇമെയില്‍ സന്ദേശം എനിക്ക് ലഭിച്ചു. വനിതാ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദഅ്‌വാ ക്യാമ്പുമായി ബന്ധപെട്ടായിരുന്നു ആ ഇമെയില്‍. പരമാവധി ആളുകളിലേക്ക് ഇസ് ലാമിന്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്തുത സംഘടന നടത്തിയ ക്യാമ്പില്‍ ഞാനും പങ്കെടുത്തു.
ആയിടക്കാണ്  അമേരിക്കയിലെ സെപ്തംബര്‍ 11 ആക്രമണം നടക്കുന്നത്. തുടര്‍ന്നുണ്ടായ ഇറാഖാക്രമണവും അബൂഗുറൈബ് ജയിലിലെ മുസ് ലിം പീഡനവുമെല്ലാം എന്നെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. ഇസ് ലാമിനെതിരെ അക്കാലത്ത് ലോകവ്യാപകമായി പ്രചാരണങ്ങള്‍ ശക്തിപ്പെട്ടുവെങ്കിലും ഇസ് ലാം പൂര്‍വ്വാധികം ശക്തി പ്രാപിക്കുന്നതായാണനുഭവപെട്ടത്. വിവേചനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും ഇരയായ മുസ് ലിം സമൂഹത്തെ മീഡിയയിലൂടെ ഞാന്‍ കണ്ടു. ജൂതപാരമ്പര്യം പേറുന്നവളായിട്ടും നീതിയുടെ പക്ഷം ചേരാനാണ് ആഗ്രഹിച്ച ഞാന്‍ നാസികളുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ കഥയും അബൂഗുറൈബും ഒരേ വേദനയോടെയാണ് വായിച്ചത്.
എന്നാല്‍, ടര്‍ക്കിഷ് വംശപാരമ്പര്യമുള്ള എന്റെ ഭര്‍ത്താവിന് മതകാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാലും കുട്ടികളില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ വളരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അത് നിലനിര്‍ത്താന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇസ് ലാം പഠിക്കാന്‍ ഇസ് ലാമിസ്റ്റുകളുടെ ഓഫിസ് പതിവായി സന്ദര്‍ശിച്ചിരുന്ന ഞാന്‍ തുടര്‍ന്ന് സ്ഥിരമായി പര്‍ദ്ദ ധരിക്കാനാരംഭിച്ചു. ഖുര്‍ആന്‍ പഠിച്ചപ്പോള്‍ പ്രകൃതിയെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാട് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പ്രകൃതിയില്‍ അന്വേഷിക്കാനാണ് ഖുര്‍ആന്‍ ആവശ്യപെടുന്നത്. ഭര്‍ത്താവിനോട് ഇടക്കൊക്കെ ഇസ് ലാമിനെകുറിച്ച് സംസാരിച്ചെങ്കിലും അതിലദ്ദേഹം താല്‍പര്യം കാണിച്ചില്ല. എന്നാല്‍ ആയിടക്ക് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. അതിലദ്ദേഹം വലിയ മാനസിക പ്രയാസം അനുഭവിച്ചിരുന്നു. ഒരുക്കല്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ അയച്ചു തന്ന ഖുര്‍ആനിലെ ചില വചനങ്ങള്‍ അദ്ദേഹത്തിന് വായിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ മനസിക പിരിമുറക്കം കുറക്കാനായി അത് സഹായകരമായി. പിന്നീട് ചില പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം ഒരു റമദാനിലെ അവസാന പത്തില്‍ ഞങ്ങള്‍ ഇസ് ലാം സ്വീകരിച്ചു. എന്റെ കൂടെ ഭര്‍ത്താവും ഇസ് ലാം സ്വീകരിക്കാന്‍ തയാറായതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

Topics